ചോദ്യം: ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങളിലും മറ്റു പരിപാടികളിലും പന്കെടുക്കുന്നതിന്റെ ഇസ്ലാമിക വിധി വിശദീകരിക്കാമോ?
ചോദ്യകര്‍ത്താവ്: hashpalliyath@gmail.com
ഉത്തരം: അമുസ്ലിംകളുടെത് മാത്രമായ ആഘോഷങ്ങളില്‍ പങ്കെടുക്കല്‍ ശിര്ക്കി ല്‍ അവരോട് പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ശിര്‍ക്കും ആഘോഷത്തില്‍ പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ഹറാമും ഒരുദ്ദേശ്യവുമില്ലെങ്കില് ജാഇസുമാണ് എന്നു ഇബ്നു ഹജര്‍ (റ)വിന്റെയ ഫതാവല്‍ കുബ്റായില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണെന്ന ഉദ്ദേശത്തിലല്ലാതെ അവര്‍ തരുന്ന ഭക്ഷണം കഴിക്കുന്നതില്‍ വിരോധമില്ല. കഴിക്കല്‍ നിഷിദ്ധമായവ അവയിലില്ലെന്നും എല്ലാം ഇനങ്ങളും അവയുടെ കൂട്ടുകളും അനുവദനീയമായവയാണെന്നും ഉറപ്പുവരുത്തണം. എന്നാല്‍, ഇതര മതാനുയായികള്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കല്‍ കറാഹതാണ് എന്ന് പണ്ഡിതര്‍ പറയുന്നത്.
മത്സരങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കുമ്പോള്‍ അവ പൊതു സ്വഭാവം ഉള്ളതാവുകയും അവരുടെ ആഘോഷത്തില്‍ പങ്കെടുക്കുക എന്ന ഉദ്ദേശം ഇല്ലാതിരിക്കുകയും ചെയ്താല്‍ കുഴപ്പമില്ല. അതേസമയം, അവരുടേത് മാത്രം എന്നു അറിയപ്പെട്ട ആഘോഷങ്ങളിൽ അവരോടൊപ്പം ചേരുന്നതും അവർക്ക് ആശംസകൾ നേരുന്നതും പാപമാണ്. അത്തരക്കാർക്കെതിരെ 'ത'അ്'സീർ' അഥവാ ശിക്ഷണനടപടി സ്വീകരിക്കാന്‍ ഇസ്ലാമിക രാജ്യത്തെ ഭരണാധികാരിക്ക് അവകാശമുണ്ട് ശർവാനി 9-181
അതുപോലെ, അമുസ്ലിമ്കളുടെ മാത്രം അടയാളങ്ങളായ പ്രത്യേക വേഷം ധരിച്ച് അവരുടെ ആരാധനാലയങ്ങളിലേക്കു പോയാല്‍ അത് ഇസ്ലാടമില് നിന്ന് പുറത്തു പോകുന്ന കാര്യമാണ്. എന്നാല്‍ വേഷം ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ, ആരാധനാലയങ്ങളിലേക്ക് പോയിട്ടില്ല. അല്ലെങ്കില്‍ അവരുടെ വേഷം ധരിക്കാതെ അവരുടെ ആരാധനാലയങ്ങളിലേക്കു പോയി. എങ്കില്‍ അവിടെ മത ഭ്രഷ്ട് വരില്ലെന്ന അഭിപ്രായമാണ് കൂടുതല്‍ പേര്‍ക്കും ഉള്ളത്.

Article Category:
കര്‍മം
"അതിനാല്‍ അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണെന്ന ഉദ്ദേശത്തിലല്ലാതെ അവര്‍ തരുന്ന ഭക്ഷണം കഴിക്കുന്നതില്‍ വിരോധമില്ല" !!! ? ഈ വാക്കുകള്‍ കണ്ഫ്യൂഷന് ഉണ്ടാക്കുന്നു, ഒരു ഹിന്ദു സുഹൃത്ത് തിരുവോണം നാളില്‍ നമ്മെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു എങ്കില്‍ നമുക്ക് ആഘോഷത്തില്‍ പങ്കെടുക്കുകയല്ല എന്നും കരുതി ആ വീട്ടില്‍ പോയി സദ്യ കഴിക്കാമോ ?
ReplyDeleteനാഥനെ വെല്ലും വിവേകവും വിവരവും ഉണ്ടെന്ന
ReplyDeleteധാരണയിൽ വിഡ്ഡിത്വം,വിടു വായത്തം വിടാതെ
ഘോരം ഘോരം ഉത്ഘോഷിക്കും നരാ ,വാനര പുത്രാ
അന്ത ഹന്തക്ക് അന്തം ഉണ്ടോ ?അന്ത്യം ഉണ്ടോ ?15/6/2015
രചയിതാവ് ,ഉദ്ധേശിക്കാത്ത ,സംകല്‍പ്പിക്കുക പോലും ചെയ്യാത്ത വിധത്തിൽ ആസ്വാദനം ,വ്യഖ്യാനം വിമർശനം എന്നെത്തെയും എവിടത്തെയും എന്തിന്റേയും രീതിയാണു വരയുടെ ,വാക്കിന്റെ ,കാര്യത്തിലായാലും വേദ വാക്യ കാര്യമായാലും ആപ്ത വാക്യമായാലും ശില്പമയാലും ചിത്രമായാലും ചല ചിത്രമായാലും ഇതല്ലേ സ്ഥിതി ?2/6/2015
സർവ നന്മകളും നേരുന്നു വളർന്നു വലുതാകട്ടെ
നൈമിഷിക വികല വിചാരങ്ങൾ വിനാശകരമാണു ചിലപ്പോളവ പിടിച്ചു കയറാൻ പറ്റാത്ത കയത്തിലേക്കാഴ്ത്താം
പാവങ്ങളെ ഊട്ടുന്നത് മാത്രമല്ല പുണ്യം അവർക്ക് ഭക്ഷണം നല്കാൻ പ്രേരിപ്പിക്കലും വളരെ പുണ്യമാണു
മഹതി മഹാന്മാർക്കുസ്വർഗം ലഭിക്കുമോയെന്ന് പലരും സംശയം ഉന്നയിക്കാറുണ്ടല്ലോ എന്താ അതിന്നുത്തരം അല്ലാഹു ഏറ്റവും അറിയുന്നവനും ഏറ്റവും നന്നായി വിധിക്കുന്നവന്നും ആണെന്നാണ് നമുക്കറിയുന്നതിനെക്കാൾ അല്ലാഹു ഓരോരുത്തരെയും അറിയും അവരുടെ പ്രവത്തന്നന്നുസരിച്ചു അണുവിട തെറ്റു പറ്റാതെ പ്രതിഫലം ലഭിക്കുമെന്നതിന്നു സംശയം വേണ്ട തന്നെ
പലിശയും ലോട്ടറിയും ചൂതാട്ടവും മുതളിത്തം വളർത്തുന്നു പാവങ്ങളെ പിഴിയുന്നു ദാരിദ്ര്യം വളർത്തുന്നു കമ്മൂണിസ്റ്റുകളും മറ്റു കമൂണിറ്റികളും സ്വന്തം നിലപാടു വ്യക്തമാക്കുമെന്നാശിക്കുന്നു എല്ലാ രാഷ്ട്രീയ കക്ഷികളും നയം വ്യക്തമാക്കട്ടെ14/6/2015