മൂന്നാം ചോദ്യത്തിന്‍റെ
അനുബന്ധമായി സായി കിരണ്‍ ചോദിച്ച മറ്റൊരു ചോദ്യം ഇവിടെ ഉദ്ധരിക്കുന്നു.
ആദം, ഹവ്വ അവരുടെ മക്കൾ , അവരിൽ നിന്ന് അടുത്ത തലമുറകളുണ്ടായി എന്നവകാശപ്പെടുന്ന മതങ്ങൾ സത്യത്തിൽ ഇതിനെതിരെയാണ് പഠിപ്പിക്കുന്നത്. മാതാപിതാക്കളും മക്കളും മാത്രമുള്ള ലോകത്ത് ആ മക്കൾ എങ്ങനെ പ്രസവിച്ചു ? മതം പറയുന്ന സദാചാരധാർമ്മിക ബോധങ്ങൾ ഇവിടെ കാറ്റിൽ പറന്നു !
ഒരേ മാതാവില്‍
നിന്നും പിതാവില്‍
നിന്നുമാണ് മനുഷ്യവംശം ഉണ്ടായതെന്നത് ഖുര്‍ആനിന്‍റെ
അസന്ഗ്ദിത്തമായ പ്രഖ്യാപനമാണ്. ആദം ഹവ്വ ദമ്പതികള്‍ക്ക് അനേകം മക്കള്‍ ഉണ്ടായി.
ഓരോ പ്രസവത്തിലും ഈരണ്ടു മക്കളെയാണ് ഹവ്വാ ഉമ്മ പ്രസവിച്ചത്; ഒന്ന് ആണും മറ്റേത്
പെണ്ണും. ഒരു പ്രസവത്തിലെ ആണും മറ്റേ പ്രസവത്തിലെ പെണ്ണും തമ്മില്‍ വിവാഹിതരായി.
അങ്ങനെയാണ് ദൈവിക നിര്‍ദ്ദേശം ഉണ്ടായത്. മാനവികവംശത്തിന്‍റെ ക്രമപ്രവൃദ്ധമായ വളര്‍ച്ച
ഉറപ്പു വരുത്തുന്നതിന് അത് അനിവാര്യമായിരുന്നല്ലോ. അത് സദാചാര വിരുദ്ധമാകുന്നില്ല.
കാരണം, ഒരു സംഗതി നന്മയോ തിന്മയോ ആകുന്നത്, സദാചാരമോ സദാചാരവിരുദ്ധമോ ആകുന്നത്
പ്രസ്തുത കൃത്യം ചെയ്യണം/ചെയ്യരുത് എന്ന ദൈവികാജ്ഞയുടെ അടിസ്ഥാനത്തിലാണ്. ദൈവം
ചെയ്യണം എന്നു കല്‍പ്പിച്ചാല്‍ അത് അനുസരിക്കുന്നതാണ് നന്മ. ആദമിന് സുജൂദ് ചെയ്യാനുള്ള
കല്‍പ്പന വന്നപ്പോള്‍ മലക്കുകള്‍ അനുസരിച്ചു, അത് ബഹുദൈവാരാധന ആകുന്നില്ല,
നന്മയാണ്. ഇബലീസ് ധിക്കരിച്ചു, അത് ഏകത്വ ഉപാസനയല്ല, ദൈവനിഷേധമാണ്. നിസ്കാരം ബുദ്ധിയും പ്രായപൂര്‍ത്തിയുമായ ശുദ്ധിയുള്ള എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണ്; എന്നാല്‍ ആര്‍ത്തവകാരിക്കോ പ്രസവരക്തം വരുന്നവള്‍ക്കോ നിസ്കാരം നിര്‍ബന്ധമില്ലെന്നല്ല, നിസ്കരിച്ചുകൂടെന്നാണ് നിയമം. അവള്‍ നഷ്ടപ്പെട്ട നിസ്കാരം വീണ്ടെടുക്കുന്നത് പോലും വിലക്കപ്പെട്ടിരിക്കുന്നു! ഇതാണ് മതം പറയുന്ന
സദാചാരധാർമ്മിക ബോധം. അത് നമ്മുടെ യുക്തി വിചാരത്തെ ആസ്പദമാക്കിയല്ല, അല്ലാഹുവിന്‍റെ കല്‍പ്പനയെ ആധാരമാക്കിയാണ് നിശ്ചയിക്കപ്പെടുന്നത്. ആദം
കുടുംബം അത് കാറ്റില്‍ പറത്തിയിട്ടില്ല, ഉണ്ടെന്നു തെളിയിക്കാനും ആവില്ല.
പരിണാമവാദം മനുഷ്യന് കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായെന്നാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മനുഷ്യനെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും സസ്യലതാദികളെയും വേറെവേറെത്തന്നെയാണ്
ദൈവം സൃഷ്ടിച്ചത്. മനുഷ്യന്
കുരങ്ങ് പരിണമിച്ചുണ്ടായതാണെന്ന വാദത്തില്‍
ഒരു കഴമ്പുമില്ല. കുരങ്ങില്‍ നിന്ന് മാറിമാറി വന്ന ഘട്ടങ്ങള്‍
ചിത്രം വരച്ചുകാണിക്കുകയല്ലാതെ ആരും കണ്ടതായി ചരിത്രമില്ല. വെറും നിഗമനങ്ങള്‍ മാത്രമാണ്
പരിണാമത്തിന്റെ ഫോസില്‍ കണ്ണികളത്രയും!
ഗോറില്ല എന്ന കുരങ്ങുവര്ഗം ഉണ്ടായതു മുതല്‍
ഗോറില്ല തന്നെയാണ്. ഗോറില്ലകള്‍ സംസാരിക്കാറില്ല. ചിന്തിക്കാറില്ല. കാര്യങ്ങള്‍
വിവേചിച്ചറിയാനുള്ള അറിവും അവയ്ക്കില്ല, സഹജമായ ജൈവ ഗുണങ്ങളുടെ പുറന്തോട് പൊട്ടിച്ചു
ഇതുവരെ പുറത്തു വന്നിട്ടുമില്ല. മനുഷ്യന്
സംസാരിക്കും, ചിന്തിക്കും, കാര്യങ്ങള്‍ വിവേചിച്ചറിയും. വിവേകപൂര്വ്വം കാര്യങ്ങള്‍
കൈകാര്യം ചെയ്യും, ബുദ്ധി
ഉപയോഗപ്പെടുത്തി പുതിയ പുതിയ മേഖലകള്‍ വെട്ടിത്തുറക്കും. ഇതൊന്നും മറ്റു ജീവികള്ക്കില്ല. മനുഷ്യന്റെ മുന്തലമുറയെന്ന് പരിണാമസിദ്ധാന്തക്കാര് എടുത്തു കാണിക്കുന്ന ഒരു കണ്ണിയില്‍
പെട്ട ഒരു ജന്തുവിനും മേല്ക ഴിവുകളൊന്നുമില്ല. ഉണ്ടായിരുന്നതായി പരിണാമവാദികള്‍ പോലും പറയുന്നുമില്ല. നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവും സൃഷ്ടിയുമൊന്നും പ്രശ്നമല്ല. എന്നാല്‍
ഒന്നാമത്തെ മനുഷ്യനെന്ന്
മനുഷ്യനെ സൃഷ്ടിച്ച ദൈവം പറഞ്ഞു തരുന്ന മനുഷ്യന് മേല്പറഞ്ഞ എല്ലാ കഴിവുകളുമുണ്ടെന്ന്
പടച്ചവന് പ്രസ്താവിക്കുന്നുണ്ട്. മനുഷ്യന്
മാത്രമല്ല, മറ്റുജീവികളും പരിണമിച്ചുണ്ടായവയാണെന്ന് വാദിച്ചാല്‍ അതും ശരിയല്ല. ഓരോ ജീവിയിലും ഓരോ വസ്തുവിലും സ്രഷ്ടാവായ ദൈവം അതതിന്റെതായ പ്രത്യേകതകളും ഗുണങ്ങളും വിശേഷണങ്ങളും നിക്ഷേപിച്ചിട്ടുണ്ട്.
എല്ലാ വസ്തുക്കളെയും ജീവികളെയും മറ്റെല്ലാ സൃഷ്ടികളെയും മുന്മാതൃകയില്ലാതെയാണ് ദൈവം സൃഷ്ടിച്ചത്, ആകാശഭൂമികളെയടക്കം. ഒരോന്നിനും സൃഷ്ടിപ്പില്‍ തന്നെ അതിന്റെ സവിശേഷതകളും അവന്
നല്കി. കുറുക്കന്
നരിയാകുന്നില്ല. ചെന്നായ സിംഹമാകുന്നില്ല. ആന കുതിരയോ മറിച്ചോ ആകുന്നില്ല. പ്ലാവില്‍
മാങ്ങ കായ്ക്കുന്നില്ല. മാവില്‍
ചക്ക കായ്ക്കുന്നുമില്ല. ഗോതമ്പ്
വിതച്ചാല്‍ നെല്ല് വിളയുന്നില്ല. നെല്ല്
വിതച്ചാല്‍ ഗോതമ്പും വിളയുന്നില്ല. പിന്നെ എന്താണീ പരിണാമം?!
അതുകൊണ്ട് ഓര്‍ത്തിരിക്കുക, നാം വിതക്കുന്നതു ഒരുനാള്‍
നാമും കൊയ്യേണ്ടി വരും – മുല്ല വിതച്ചാല്‍ മുല്ല; മുള്ള് വിതച്ചാല്‍ മുള്ള്!