ദൈവമാണോ അടിമയാണോ ആദ്യം ഉണ്ടായത് ?

 


മത്തായി സുവിശേഷം (1:2) അവതരിപ്പിക്കുന്നതു പ്രകാരം യാക്കോബിന്റെ വംശാവലിയിലാണ് ക്രിസ്തുവിന്റെ ജനനം. ദൈവത്തിന്റെ ദാസനായിരുന്നു യാക്കോബ് എന്ന് പഴയനിയമം പലവുരു പരിചയപ്പെടുത്തുന്നു.


യെശയ്യാവ് 48:20 

(യഹോവ തന്റെ ദാസനായ യാക്കോബിനെ)

യെശയ്യാവ് 43:10 

(ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും)

യെശയ്യാവ് 45:04

(എന്റെ ദാസനായ യാക്കോബ് നിമിത്തവും)

യെശയ്യാവ് 44:1-5

(എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക…….)

യെശയ്യാവ് 41:8-16

(എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ,........)


---------

പൊട്ടിച്ചെകുത്താന്റെ കോന്ത്രമ്പല്ലു പോലെ കുഞ്ഞാടുകളെ ഉച്ചമയക്കത്തിൽ പോലും സുയ്പ്പാക്കുന്ന ഒരു കാര്യമാണ് ഇപ്പറഞ്ഞത്. അതായത്, യാക്കോബ് ദൈവത്തിന്റെ അടിമ. ഏതു ദൈവം? ഭാവിയിൽ തന്റെ വംശാവലിയിൽ ജനിക്കാനിരിക്കുന്ന ദൈവത്തിന്റെ അടിമ! തലമുറകൾക്കു ശേഷം തന്നിൽ നിന്നു പിറക്കാനിരിക്കുന്ന ദൈവത്തിന്റെ ബീജം ചുമന്നിരുന്ന മഹാനായ അടിമയാണ് യാക്കോബ് !!!


കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യം കേട്ടിട്ടുണ്ട്. ദൈവമാണോ അടിമയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം ദേ ഇപ്പോ കേൾക്കുകയാ.

✍🏻 Muhammad Sajeer Bukhari

Post a Comment

Previous Post Next Post