▪️പീഡോഫീലിയ
ബൈബിളിന്റെ നിലപാട്
"ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടു കൂടെ ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും കൊന്നു കളവിൻ. പുരുഷനോടു കൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചു കൊൾവിൻ" (സംഖ്യ 31:17 -18)
ബൈബിൾ പഠിപ്പിക്കുന്ന യുദ്ധതന്ത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ വചനങ്ങളിലെ രണ്ടാം വാക്യമായ "പുരുഷനോടു കൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചു കൊൾവിൻ" എന്നതിനു ബൈബിൾ പണ്ഡിതൻമാർ നൽകിയിട്ടുള്ള വ്യാഖ്യാനമാണ് ഈ കുറിപ്പിൽ ചർച്ചക്കു വിധേയമാക്കുന്നത്.
ഇന്ന് ഉപലബ്ദമായ ബൈബിളിന്റെ ഏറ്റവും പുരാതന കോപ്പികളിലൊന്നായി പറയപ്പെടുന്ന ഹീബ്രുവിലുള്ള Westminster Leningrad Codex ഈ വചനം രേഖപ്പെടുത്തുന്നതു ഇങ്ങനെയാണ്:
וכל הטף בנשים אשר לא־ידעו משכב זכר החיו לכם׃
പ്രധാനമായും രണ്ടു കാര്യങ്ങൾ ഇവിടെ പരിശോധിക്കേണ്ടതുണ്ട്. ഒന്ന്. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള הַטַּ֣ף (hat·taf) എന്ന പദം പെൺ കുഞ്ഞുങ്ങളെ എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ബൈബിൾ പണ്ഡിതൻമാരുടെ വീക്ഷണത്തിൽ ഈ പദത്തിന്റെ ശരിയായ അർഥം എന്താണ്?. രണ്ടാമതായി, ഇതിലെ അവസാന പദമായ לכם / ലകേം എന്ന പദം പരിഭാഷയിൽ വിട്ടു കളഞ്ഞിട്ടുണ്ട്. ലെനിൻഗാർഡ് കോഡെക്സിനേക്കാൾ കുറേക്കൂടി പിൽക്കാലത്തേതായി കരുതപ്പെടുന്ന Aleppo Codexലും ഈ പദം അപ്പടി ഉണ്ട്. അറബി ബൈബിളിൽ لكم / ലകും എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള ഈ പദം הַטַּ֣ף (hat·taf) എന്നതിന്റെ കൂടെ വരുമ്പോൾ വിനിമയം ചെയ്യുന്ന ഉദ്ധേശ്യാർഥത്തെ ഭയപ്പെടുന്നവരാണ് അതു വെളിക്കളയാൻ വെമ്പൽ കൂട്ടുന്നത്. രണ്ടാമത്തേതിൽ നിന്നു തുടങ്ങാം.
വിവിധ ഇംഗ്ലീഷ് പരിഭാഷകളിൽ ഈ വാക്യം എങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നു നോക്കാം:
New International Version
but save for yourselves every girl who has never slept with a man.
New Living Translation
Only the young girls who are virgins may live; you may keep them for yourselves.
English Standard Version
But all the young girls who have not known man by lying with him keep alive for yourselves.
Berean Study Bible
but spare for yourselves every girl who has never had relations with a man.
New American Standard Bible
"But all the girls who have not known man intimately, spare for yourselves.
King James Bible
But all the women children, that have not known a man by lying with him, keep alive for yourselves.
Holman Christian Standard Bible
but keep alive for yourselves all the young females who have not had sexual relations."
International Standard Version
You are to allow the young women who haven't yet had sexual relations with a man to live for yourselves."
NET Bible
But all the young women who have not had sexual intercourse with a man will be yours.
GOD'S WORD® Translation
But save for yourselves every girl who has never gone to bed with a man.
Jubilee Bible 2000
But all the female children that have not known a man by lying with him keep alive for yourselves.
King James 2000 Bible
But all the young girls, that have not known a man by lying with him, keep alive for yourselves.
American King James Version
But all the women children, that have not known a man by lying with him, keep alive for yourselves.
American Standard Version
But all the women-children, that have not known man by lying with him, keep alive for yourselves.
Douay-Rheims Bible
But the girls, and all the women that are virgins save for yourselves:
Darby Bible Translation
but all the children among the women that have not known lying with a man, keep alive for yourselves.
English Revised Version
But all the women children, that have not known man by lying with him, keep alive for yourselves.
Webster's Bible Translation
But all the female children, that have not known a man by lying with him, keep alive for yourselves.
World English Bible
But all the girls, who have not known man by lying with him, keep alive for yourselves.
Young's Literal Translation
and all the infants among the women, who have not known the lying of a male, ye have kept alive for yourselves.
Living Bible (TLB)
Only the little girls may live; you may keep them for yourselves.
ഇംഗ്ലീഷ് വിവർത്തകരെല്ലാം for yourselves എന്നു പരിഭാഷപ്പെടുത്തിയ ലകേം എന്ന പദം മലയാള വിവർത്തകർ കാണാതിരുന്നത് എന്തുകൊണ്ടാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. സകല ആണുങ്ങളെയും പുരുഷനോടു കൂടെ ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും കൊന്നുകളയണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത "പെൺകുട്ടികളെ" മാത്രം "നിങ്ങൾക്കു വേണ്ടി'' ജീവനോടെ വെക്കുക. എന്താണതിന്റെ താത്പര്യം? അവരെ നിങ്ങളുടെ ലൈംഗിക പൂർത്തിക്കു വേണ്ടി ഉപയോഗിക്കാൻ തന്നെ. പുരുഷനോടു കൂടെ ശയിച്ചവരെ ഉപയോഗിച്ചാൽ കാമം അടങ്ങാഞ്ഞിട്ടാണോ? അല്ല, അതു യിസ്രയേല്യന്റെ വംശവിശുദ്ധി തകരുമെന്ന ഭയമുള്ളതു കൊണ്ടാണ്. ചുരുക്കത്തിൽ, യുദ്ധത്തിൽ പിടിച്ചെടുക്കുന്ന പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ബൈബിൾ അനുശാസിക്കുന്നു.
ബൈബിളിന്റെ ആധുനിക ക്രൈസ്തവ വ്യാഖ്യാനങ്ങളിൽ ശ്രദ്ധേയമായ, മുപ്പതു വർഷം കൊണ്ട് നൂറു പേർ ചേർന്നെഴുതിയ Pulpit Commentary ഈ വാക്യത്തിനു നൽകിയിട്ടുള്ള വ്യാഖ്യാനം ഇങ്ങനെയാണ് : Keep alive for yourselves, i.e., for domestic slaves in the first instance. Subsequently no doubt many of them became inferior wives of their masters, or were married to their sons. Infants were probably put to death with their mothers. (ആ ശിശുക്കളെ നിങ്ങൾക്കായി ജീവനോടെ വെക്കുക. അതായത്, പ്രഥമദൃഷ്ട്യാ, സ്വകാര്യാവശ്യങ്ങൾക്കുള്ള ദാസികളായി ഉപയോഗിക്കാൻ. അതേ തുടർന്ന് അവരിൽ പലരും ആ യജമാനന്മാരുടെ വെപ്പാട്ടികളായി തീർന്നു എന്ന കാര്യത്തിൽ സംശയമില്ല. അതല്ലെങ്കിൽ അവരുടെ മക്കൾക്ക് അവരെ വിവാഹം കഴിച്ചു കൊടുത്തു. പലപ്പോഴും ആ ശിശുക്കളെ അമ്മമാർക്കൊപ്പം വധിച്ചു കളഞ്ഞിരുന്നു).
Daniel Whedon ന്റെ Commentary on the Bible രേഖപ്പെടുത്തുന്നത് ഇങ്ങനെ : but they could be lawfully married to their captors - അവരെ സൈനികർക്ക് നിയമപ്രകാരം വിവാഹം ചെയ്തു കൊടുക്കണം.
Dr. Peter Pett BA BD (Hons-London) DD എഴുതിയ Commentary on the Bible ൽ നിന്നു വായിക്കാം :
But all the women-children, who have not known man by lying with him, keep alive for yourselves.’ But the young women children were a different matter. They could be taken in marriage or as servants and would expect to accept the religion of their new husbands or masters. They would gradually be merged into Israel. Compare Deuteronomy 21:10-14.
"എന്നാൽ, പുരുഷനോടു കൂടെ കിടക്കാത്ത പെൺകുട്ടികളെ നിങ്ങൾക്കായി ജീവനോടെ വെച്ചു കൊൾക" : (വ്യാഖ്യാനം) എന്നാൽ, ചെറുപ്പക്കാരികളായ പെൺകുട്ടികളുടെ കാര്യം വ്യത്യസ്തമാകുന്നു. അവരെ ഒന്നുകിൽ വിവാഹം ചെയ്യാം അല്ലെങ്കിൽ ദാസികളാക്കാം, ഒപ്പം അവർ അവരുടെ പുതിയ ഭർത്താക്കന്മാരുടെയോ യജമാനന്മാരുടെയോ മതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു. അവ ക്രമേണ യിസ്രായേലിൽ ലയിക്കുകയും ചെയ്യും. ആവർത്തനം 21: 10-14മായി താരതമ്യം ചെയ്യുക".
NIV: The New American Commentary – An Exegetical And Theological Exposition of Holy Scripture ലുള്ള വിവരണം ഇങ്ങനെ വായിക്കാം:
… Only the young girls would be allowed to live so that they may be taken as wives or slaves by Israelite men, according to the principles of holy war (Deut 20:13-14; 21:10-14). By this they could be brought under the umbrella of the covenant community of faith.
"വിശുദ്ധ യുദ്ധത്തിന്റെ തത്ത്വങ്ങൾ അനുസരിച്ച്, ഇസ്രായേൽ പുരുഷന്മാർക്ക് ഭാര്യമാരായി അല്ലെങ്കിൽ അടിമകളായി എടുക്കുന്നതിനായി ചെറുപ്പക്കാരികളായ പെൺകുട്ടികളെ മാത്രമേ ജീവിക്കാൻ അനുവദിക്കാവൂ. (ആവ. 20: 13-14; 21: 10-14). ഇതിലൂടെ അവരെ സമൂഹത്തിന്റെ വിശ്വാസ ഉടമ്പടിയുടെ കുടക്കീഴിൽ കൊണ്ടു വരാൻ കഴിയും".
John Dummelow യുടെ പ്രശസ്തമായ Commentary on the Bible രേഖപ്പെടുത്തുന്നതിങ്ങനെ :
The male children are put to death in order that the race of idolaters may be extirpated. The older women are also slain as having been the prime cause of the apostasy, and likely to lead the people astray at a future time. The women-children, or young females, are spared, and are taken as slaves or wives, being probably adopted into the Hebrew nation as proselytes:
വിഗ്രഹാരാധകരുടെ വംശം ഉന്മൂലനം ചെയ്യപ്പെടേണ്ടതിനായി ആൺകുട്ടികളെയാകം വധിച്ചു കളയപ്പെടും. മതപരിത്യാഗത്തിന്റെ പ്രധാന കാരണമായതിനാലും ഭാവിയിൽ ആളുകളെ വഴിതെറ്റിക്കാൻ സാധ്യതയുള്ളതിനാലും പ്രായമായ സ്ത്രീകളെയും കൊല്ലുന്നതാണ്. പെൺമക്കളെ, അല്ലെങ്കിൽ ചെറുപ്പക്കാരികളായ തരുണികളെ ശിക്ഷയിൽ നിന്നൊഴിവാക്കി, അവരെ അടിമകളോ ഭാര്യമാരോ ആയി എടുക്കുന്നു, ഒരുപക്ഷേ, മാർഗ്ഗം കൂടി എബ്രായ ജനതയിലേക്കു സ്വീകരിക്കപ്പെട്ടേക്കാം.
Proselyte എന്ന പദത്തിന് The American Heritage Dictionary നൽകുന്ന നിർവചനം "a Gentile converted to Judaism" എന്നാണ്; ജൂതമതത്തിലേക്കു മതപരിവർത്തനം ചെയ്യുന്ന അന്യമതസ്ഥൻ / വിജാതീയൻ എന്നാണ്.
Professor Shaye J. D. Cohen ഈ വാക്യത്തെ കുറിച്ച് പറയുന്നതിങ്ങനെ :
“Moses enjoins upon the returning warriors to kill their Midianite female captives who have lain with a man, but ‘spare for yourselves every young woman who has not had carnal relations with a man’; WE MAY BE SURE THAT ‘FOR YOURSELVES’ MEANS THAT THE WARRIORS MAY ‘USE’ THEIR VIRGIN CAPTIVES SEXUALLY.52 The law in numbers differs from the law in Deuteronomy- perhaps the most significant distinction is that the law in Deuteronomy does not care whether the captive is a virgin or not- but it too permits Israelite warrior to marry (or ‘marry) a foreign woman.”
“പുരുഷനോടൊപ്പം കിടന്നിട്ടുള്ള മിദ്യാന്യരായ സ്ത്രീ ബന്ദികളെ കൊല്ലാൻ മടങ്ങിവരുന്ന യോദ്ധാക്കളോട് മോശെ കൽപ്പിക്കുന്നു, എന്നാൽ ‘പുരുഷനുമായി ശാരീരിക ബന്ധം പുലർത്താത്ത എല്ലാ യുവതികളെയും നിങ്ങൾക്കു വേണ്ടി മോചിപ്പിക്കുക’; "നിങ്ങൾക്കു വേണ്ടി" എന്നു പറഞ്ഞതു കൊണ്ടു യോദ്ധാക്കൾക്കു അവരെ ലൈംഗികമായി 'ഉപയോഗിക്കാം' എന്നാണ് അർത്ഥമാക്കുന്നത് എന്നു നമുക്ക് ഉറപ്പിക്കാവുന്നതാണ് 52. സംഖ്യാ പുസ്തകത്തിലെ നിയമം ആവർത്തന പുസ്തകത്തിലെ നിയമത്തിൽ നിന്നും വ്യത്യസ്‌തമാണ്- ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ബന്ദി കന്യകയാണോ അല്ലയോ എന്നത് ആവർത്തന പുസ്തകത്തിലെ നിയമം പരിഗണിക്കുന്നില്ല എന്നതാണ് - എന്നാൽ ഇസ്രായേൽ യോദ്ധാവിനെ ഒരു വിദേശ സ്ത്രീയെ വിവാഹം കഴിക്കാൻ (അല്ലെങ്കിൽ 'വിവാഹം കഴിക്കാൻ') ഇതും അനുവദിക്കുന്നു.”
ഇതേ പേജിലെ 52-ാം അടിക്കുറിപ്പിൽ അദ്ദേഹം എഴുതിയതു കൂടി വായിക്കാം: “I do not know why the new Jewish version omits ‘for yourselves’; the Hebrew lakhem is unambiguous. That the intent of ‘FOR YOURSELVES’ IS SEXUAL OR MATRIMONIAL IS OBVIOUS; the passage is correctly understood by Rabbi Simeon Yohai in the Sifrei ad loc (177 212H).”
“പുതിയ ജൂത പതിപ്പ് ‘‘for yourselves’’ എന്ന വാക്ക് ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല; എബ്രായയിലുള്ള ലകേം എന്ന പദത്തിന്റെ ഉദ്ദേശ്യം അസന്ദിഗ്ദ്ധമാണ്. അതായത്, ‘‘for yourselves’’എന്നതിന്റെ ഉദ്ദേശ്യം ലൈംഗികപരമോ ദാമ്പത്യത്തെ സംബന്ധിച്ചോ ആണെന്നത് സുതരാം വ്യക്തമാണ് ; ഈ പാഠഭാഗത്തിന്റെ അർഥം അതു തന്നെയാണെന്ന് റബ്ബി ശിമയോൻ യോഹായ് ദി സിഫ്രെയ് അഡ്ലോകിൽ ശരിയായി മനസ്സിലാക്കുന്നു.”
ഇത്രയും പറഞ്ഞതിൽ നിന്ന് പ്രധാനമായും മതപരിവർത്തനത്തിന് നിർബന്ധിതയാക്കുക എന്ന ലക്ഷ്യത്തോടെ യുദ്ധത്തിൽ ചെറിയ പെൺകുട്ടികളെ വധിക്കാതെ വിവാഹം ചെയ്യാനോ വെപ്പാട്ടികളായോ അടിമകളായോ എടുക്കാനോ ആണ് യഹോവ അനുശാസിക്കുന്നത് എന്നു വ്യക്തമായിരിക്കുമല്ലോ. എന്നാൽ, അക്കാര്യം മറച്ചുവെക്കാനുള്ള വികൃതികളാണ് ജൂത ക്രൈസ്തവ പണ്ഡിതരിൽ വലിയൊരു വിഭാഗം ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത്.
ഇനി, എത്ര വയസ്സുള്ള പെൺകുട്ടികളെയാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത് എന്നു നോക്കാം. הַטַּ֣ף ഹതാഫ് എന്നാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ള പദം. ഇംഗ്ലീഷിൽ The എന്നു ഉപയോഗിക്കുന്ന മാതിരി Demonstrative Pronoun ആയാണ് "ഹ" വന്നിട്ടുള്ളത്. മൂലപദം טַּ֣ף / താഫ് എന്നാണ്. മലയാളത്തിൽ പെൺകുഞ്ഞ് എന്നു വിവർത്തനം ചെയ്തിട്ടുള്ള ഈ പദത്തിന് മുകളിലുദ്ധരിച്ചിട്ടുള്ള ഇംഗ്ലീഷ് പരിഭാഷകളിൽ girl, young girls, virgin, women children, female children, infants among the women, little girls എന്നിങ്ങനെയാണ് അർഥം ചേർത്തിട്ടുള്ളത്.
Professor Selig Newman ന്റെ An English and Hebrew Lexicon, Karl Feyerabend തയ്യാറാക്കിയ A complete Hebrew-English pocket-dictionary to the Old Testament, Samuel Pike ന്റെ A Compendious Hebrew-Lexicon തുടങ്ങിയ നിഘണ്ടുകളിലെല്ലാം Child, an infant, little ones എന്നെല്ലാമാണ് അർഥകല്പന നടത്തിയിട്ടുള്ളത്.
താഫ് എന്ന പദത്തിന്റ അർഥം വളരെ ചെറിയ പ്രായത്തിലുള്ള പെൺകുഞ്ഞ് ആണെന്നു പൊതുവായി പറയാമെങ്കിലും മൂന്നു വയസ്സും ഒരു ദിവസവും മാത്രം പ്രായമുള്ള ശിശുവാണ് ശരിയായ ഉദ്ദേശ്യം. ഇതിനു ഉപോത്ബലകമായി ബൈബിൾ പണ്ഡിതൻമാർ പറയുന്ന ഏതാനും വാക്യങ്ങൾ ഉദ്ധരിക്കാം (ദൈർഘ്യം ഭയന്ന് പ്രധാന ഭാഗവും അതിന്റെ പരിഭാഷയും മാത്രം ചേർക്കുന്നു).
ജൂത മതസംബന്ധിയായി പ്രത്യേകം അകഡമിക് ഗവേഷണം നടത്തിയിട്ടുള്ള അമേരിക്കൻ പണ്ഡിതൻ ജേക്കബ് നൂസ്നെറുടെ The Comparative Hermeneutics of Rabbinic Judaism: Seder Tohorot. Tohorot through Uqsin, Volume 6 [Copyright 2000] പേജ് 152ൽ നിന്നു വായിക്കാം:
A girl three years and one day old is betrothed by intercourse. And if a Levir has had intercourse with her, he has acquired her. And they are laible on her account because of the law [Prohibiting intercourse with] a married woman. മൂന്ന് വയസും ഒരു ദിവസവും പ്രായമുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക വഴി വിവാഹം നിശ്ചയിക്കപ്പെടാം. ഒരു ലേവ്യൻ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, അവൻ അവളെ സ്വന്തമാക്കി. അവളുടെ കാര്യത്തിൽ അവർ നിയമപരമായി അംഗീകാരമുള്ളവരാണ്. കാരണം, വിവാഹിതയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് 'നിയമം' വിലക്കിയിട്ടുണ്ടല്ലൊ.
ജേക്കബ് നൂസ്നർ തന്നെ എഡിറ്ററായ A history of the Mishnaic Law of Purities. 15. Niddah. Commentary യുടെ പേജ് 83 ലും ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്:
The girl three years and one day old is deemed capable of sexual relations - മൂന്ന് വയസും ഒരു ദിവസവും പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് പ്രാപ്തിയുള്ളതായി കണക്കാക്കപ്പെടുന്നു.
ആംഗ്ലിക്കൻ പുരോഹിതനായ ഹെർബർട്ട് ഡാൻബിയുടെ ‘The Mishnah: Translated from the Hebrew with Introduction and Brief Explanatory notes’ രേഖപ്പെടുത്തുന്നു:
A girl three years old and one day may be betrothed by intercourse; her deceased childless husband’s brother can acquire her by intercourse; and by connexion with her a man can be culpable by virtue of the Law of a married woman - “മൂന്ന് വയസും ഒരു ദിവസവും പ്രായമുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക വഴി വിവാഹനിശ്ചയം നടത്താം; അവളുടെ മരിച്ചുപോയ മക്കളില്ലാത്ത ഭർത്താവിന്റെ സഹോദരന് അവളെ ലൈംഗിക ബന്ധത്തിലൂടെ സ്വന്തമാക്കാം; അവളുമായി ബന്ധം പുലർത്തുന്നതിലൂടെ ഒരു പുരുഷൻ 'വിവാഹിതയായ സ്ത്രീയുടെ നിയമം' പ്രകാരമുള്ള കുറ്റവാളിയാകാം"
എഡ്വാർഡ് ഹെൻട്രിയുടെ Solving the Mystery of Babylon the Great, പ്രൊഫസർ ജോശുവ എ ഫോഗലിന്റെ Reading Tractate Avodah Zarah of the Babylonian Talmud, റോബിൻ ഗ്രില്ലിയുടെ Parenting for a Peaceful World മേരി ഡി യംങിന്റെ The sexual victimization of children തുടങ്ങി അനേകം ഗ്രന്ഥങ്ങളിൽ മൂന്നു വയസും ഒരു ദിവസവും പ്രായമായ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നാണ് ഈ വചനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമം എന്നു വ്യക്തമായി പറയുന്നുണ്ട്.
ദൈർഘ്യം മൂലം വായനക്ഷമത നഷ്ടപ്പെടുമോ എന്നു ഭയക്കുന്നതു കൊണ്ടു മാത്രം ചുരുക്കുന്നു. ഇസ്‌ലാമിനെ അപഹസിക്കാൻ പീഡോഫീലിയ ദുർവ്യാഖ്യാനിച്ചുണ്ടാക്കുന്ന കുഞ്ഞാടുകൾക്ക് സ്വന്തം ഗ്രന്ഥമോ അതിന്റെ വ്യാഖ്യാനങ്ങളോ വായിക്കാൻ സമയം കാണില്ലല്ലൊ. മർക്കൊസ് രേഖപ്പെടുത്തുന്ന ഒരു യേശുവചനമെങ്കിലും ഓർത്തു വെച്ചോളൂ: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നു ദൂരത്തു അകന്നിരിക്കുന്നു... നിങ്ങൾ ദൈവകല്പന വിട്ടും കളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു.''
✍🏻 Muhammad Sajeer Bukhari