യിസ്രയീല്യരെ കൊന്നുതള്ളിയതു യേശുവാണോ?

 



വസ്തുതകൾ വളച്ചൊടിച്ച് മുസ്‌ലിംകളെ ക്രൂരന്മാരായി പരിചയപ്പെടുത്തുന്ന മിഷനറി സംഘങ്ങൾക്കു എന്നും തലവേദനയാണ് പഴയനിയമത്തിലെ യഹോവ. അന്യജാതിക്കാരോടും അന്യവിശ്വാസികളോടും യഹോവയും യഹോവയുടെ പ്രവാചകന്മാരും സ്വീകരിച്ചിരുന്ന അതിക്രൂരമായ നടപടികളും നിഷ്ഠൂരമായ പ്രവർത്തികളും പഴയനിയമത്തിൽ ധാരാളമുണ്ട്. എന്നാൽ അതൊന്നും സ്നേഹത്തിന്റെ സ്വരൂപമായ യേശുവിന്റെ പേരിൽ പറയാൻ പാടില്ല എന്നാണ് ക്രൈസ്തവർ പറയാറുള്ളത്. യഹോവ ഉൾപ്പെടുന്ന ത്രിയേകത്വം എന്ന മുക്കൂട്ടു മുന്നണിയിൽ അംഗമായ യേശുവിനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ മതനിന്ദ ആരോപിച്ച് കടന്നാക്രമിക്കാറാണ് പതിവ്. ത്രിയേകത്വ മുന്നണിയിൽ യേശു ഇല്ലെങ്കിൽ അദ്ദേഹത്തെ ഈ ചർച്ചയിലേക്ക് വലിച്ചിഴക്കാൻ പാടില്ല. എന്നാൽ മറിച്ചാണല്ലോ വിശ്വാസം, എന്തുചെയ്യാൻ?!


അതിനേക്കാൾ ഗൗരവമേറിയ ഒരു വിഷയം ഇവിടെ പറയാം. മിസ്രയീമ്യരെ ഫറോവയിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന ശേഷം അവരിൽ അവിശ്വസിച്ചിരുന്നവരെ കൂട്ടത്തോടെ കൊന്നത് യേശുവാണെന്ന് ബൈബിൾ പേരെടുത്തു പറയുന്നു!!


യൂദാ 1:5 ന്റെ വിവിധ ബൈബിൾ പരിഭാഷകൾ വായിക്കാം:


𝗡𝗲𝘄 𝗟𝗶𝘃𝗶𝗻𝗴 𝗧𝗿𝗮𝗻𝘀𝗹𝗮𝘁𝗶𝗼𝗻

So I want to remind you, though you already know these things, that J̲e̲s̲u̲s̲ first rescued the nation of Israel from Egypt, but later he destroyed those who did not remain faithful.


𝗘𝗻𝗴𝗹𝗶𝘀𝗵 𝗦𝘁𝗮𝗻𝗱𝗮𝗿𝗱 𝗩𝗲𝗿𝘀𝗶𝗼𝗻

Now I want to remind you, although you once fully knew it, that J̲e̲s̲u̲s̲, who saved a people out of the land of Egypt, afterward destroyed those who did not believe.


𝗕𝗲𝗿𝗲𝗮𝗻 𝗦𝘁𝘂𝗱𝘆 𝗕𝗶𝗯𝗹𝗲

Although you are fully aware of this, I want to remind you that after J̲e̲s̲u̲s̲ had delivered His people out of the land of Egypt, He destroyed those who did not believe.


𝗕𝗲𝗿𝗲𝗮𝗻 𝗟𝗶𝘁𝗲𝗿𝗮𝗹 𝗕𝗶𝗯𝗹𝗲

Now I want to remind you, you having known all this, that J̲e̲s̲u̲s̲, having saved at one time a people out of the land of Egypt, afterward He destroyed those not having believed.


𝗖𝗵𝗿𝗶𝘀𝘁𝗶𝗮𝗻 𝗦𝘁𝗮𝗻𝗱𝗮𝗿𝗱 𝗕𝗶𝗯𝗹𝗲

Now I want to remind you, although you came to know all these things once and for all, that J̲e̲s̲u̲s̲ saved a people out of Egypt and later destroyed those who did not believe


𝗡𝗘𝗧 𝗕𝗶𝗯𝗹𝗲

Now I desire to remind you (even though you have been fully informed of these facts once for all) that J̲e̲s̲u̲s̲, having saved the people out of the land of Egypt, later destroyed those who did not believe.


𝗗𝗼𝘂𝗮𝘆-𝗥𝗵𝗲𝗶𝗺𝘀 𝗕𝗶𝗯𝗹𝗲

I will therefore admonish you, though ye once knew all things, that J̲e̲s̲u̲s̲, having saved the people out of the land of Egypt, did afterwards destroy them that believed not:


അടിവരയിട്ട വാക്ക് ശ്രദ്ധിച്ചുനോക്കൂ. J̲e̲s̲u̲s̲ എന്നാണ് ഇവരെല്ലാവരും പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൃത്യവും വ്യക്തതയും ഉള്ള പരിഭാഷ തങ്ങളുടേതാണെന്ന് ഓരോ പരിഭാഷകരും അവകാശപ്പെടുകയും ചെയ്യും! പഴയ നിയമത്തിലെ പുറപ്പാട് പുസ്തകം 12:51 ൽ പറഞ്ഞിട്ടുള്ള കാര്യമാണ് ഇവിടെ യേശുവിൽ ആരോപിച്ചിട്ടുള്ളത്. ഇംഗ്ലീഷിൽ J̲e̲s̲u̲s̲ എന്നതിനു പകരം പഴയനിയമത്തെ അനുകരിച്ചു കൊണ്ട് L̲O̲R̲D̲ എന്ന പദമാണ് മറ്റു ചിലർ നൽകിയിട്ടുള്ളത്. മലയാളം പരിഭാഷകളും കർത്താവ് എന്ന് ചേർത്തിരിക്കുന്നു. യഹോവ എന്ന പദമാണ്  Lord, കർത്താവ് എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. എന്നാൽ J̲e̲s̲u̲s̲ എന്നു തന്നെ വിശ്വസനീയമായ ധാരാളം മൂല പ്രതികളിൽ ഉണ്ടെന്നു ബൈബിൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങൾ വായിക്കാം:


Charles John Ellicott ന്റെ 𝗕𝗶𝗯𝗹𝗲 𝗖𝗼𝗺𝗺𝗲𝗻𝘁𝗮𝗿𝘆 𝗳𝗼𝗿 𝗘𝗻𝗴𝗹𝗶𝘀𝗵 𝗥𝗲𝗮𝗱𝗲𝗿𝘀 രേഖപ്പെടുത്തുന്നു: 

There is very strong evidence in favour of substituting “Jesus” for “the Lord;” 


“കർത്താവിന്റെ” സ്ഥാനത്ത് “യേശുവിനെ” പകരം വയ്ക്കുന്നതിന് അനുകൂലമായ ശക്തമായ തെളിവുകൾ ഉണ്ട്.


Robert Jamieson, A. R. Fausset, David Brown എന്നീ മൂന്നു പേർ ചേർന്ന് 1871 ൽ പുറത്തിറക്കിയ 𝗖𝗼𝗺𝗺𝗲𝗻𝘁𝗮𝗿𝘆 𝗖𝗿𝗶𝘁𝗶𝗰𝗮𝗹 𝗮𝗻𝗱 𝗘𝘅𝗽𝗹𝗮𝗻𝗮𝘁𝗼𝗿𝘆 𝗼𝗻 𝘁𝗵𝗲 𝗪𝗵𝗼𝗹𝗲 𝗕𝗶𝗯𝗹𝗲 എന്ന ഗ്രന്ഥത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

The oldest manuscripts and versions read, "Jesus." So "Christ" is said to have accompanied the Israelites in the wilderness. 


ഏറ്റവും പുരാതനമായ കയ്യെഴുത്തു പ്രതികളും പതിപ്പുകളും "യേശു" എന്ന് വായിക്കുന്നു. അതിനാൽ "ക്രിസ്തു" ഇസ്രായേല്യരോടൊപ്പം മരുഭൂമിയിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു; 


John Gill ന്റെ  𝗘𝘅𝗽𝗼𝘀𝗶𝘁𝗶𝗼𝗻 𝗼𝗳 𝘁𝗵𝗲 𝗘𝗻𝘁𝗶𝗿𝗲 𝗕𝗶𝗯𝗹𝗲 എഴുതുന്നതിങ്ങനെ:

the Alexandrian copy, and some others, the Vulgate Latin, and Ethiopic versions, instead of "the Lord", read "Jesus": 


അലക്സാണ്ട്രിയൻ പതിപ്പും ലത്തീൻ ഭാഷയിലെ വുൾഗാത്ത, എത്യോപിക് പതിപ്പുകൾ തുടങ്ങി മറ്റു ചിലതും "കർത്താവ്" എന്നതിനു പകരം "യേശു" വായിക്കുന്നു.


H.A. Wilhelm Meyer ടെ 𝗖𝗼𝗺𝗺𝗲𝗻𝘁𝗮𝗿𝗶𝗲𝘀 𝗼𝗻 𝘁𝗵𝗲 𝗡𝗲𝘄 𝗧𝗲𝘀𝘁𝗮𝗺𝗲𝗻𝘁 വായിക്കാം:

The name ἸΗΣΟῦς, by which Christ is designated in His earthly and human personality, is, however, surprising.


എന്തൊക്കെ പറഞ്ഞാലും ἸΗΣΟῦς (യേശു) എന്ന ക്രിസ്തു ഭൗമികവും മാനുഷികവുമായ വ്യക്തിത്വത്തിൽ നിയുക്തനായപ്പോഴുള്ള പേര് അതിശയിപ്പിക്കുന്നതാണ്.


𝗖𝗮𝗺𝗯𝗿𝗶𝗱𝗴𝗲 𝗕𝗶𝗯𝗹𝗲 𝗳𝗼𝗿 𝗦𝗰𝗵𝗼𝗼𝗹𝘀 𝗮𝗻𝗱 𝗖𝗼𝗹𝗹𝗲𝗴𝗲𝘀 ലുള്ളത് ഇങ്ങനെയാണ്:

The MSS. present a curious variation of reading, some giving “the Lord,” some “Jesus,” and some “God.”


കയ്യെഴുത്തു പ്രതികൾ കൗതുകകരമായ പാഠഭേദങ്ങൾ അവതരിപ്പിക്കുന്നു; ചിലത് “കർത്താവ്”, ചിലത് “യേശു”, ചിലത് “ദൈവം” എന്നിങ്ങനെ.


Rev. Joseph S. Exell ന്റെയും Donald Spence Jones ന്റെയും മേൽനോട്ടത്തിൽ എഴുതപ്പെട്ട 

𝗧𝗵𝗲 𝗣𝘂𝗹𝗽𝗶𝘁 𝗖𝗼𝗺𝗺𝗲𝗻𝘁𝗮𝗿𝘆 യിൽ നിന്ന് :

Instead of the term "Lord," some of the very best authorities read "Jesus." If this must be accepted, we have an act of the Jehovah of the Old Testament ascribed to the Jesus of the New Testament.


"കർത്താവ്" എന്ന പദത്തിനു പകരം മികച്ച ചില ആധികാരിക രേഖകൾ "യേശു" എന്ന് വായിക്കുന്നു. ഇത് അംഗീകരിക്കപ്പെടണമെങ്കിൽ, പഴയ നിയമത്തിലെ യഹോവയെ പുതിയ നിയമത്തിലെ യേശുവിന്റെ മേൽ അദ്ധ്യാരോപിക്കുക എന്ന പണി നമുക്കുണ്ടാകും.


ക്രിസ്തുവിന്റെ പുത്രത്വത്തിനു തെളിവായി ഉദ്ധരിക്കാമായിരുന്നിട്ടും കുഞ്ഞാടുകൾ ഭൂരിപക്ഷവും "കർത്താവ്'' എന്നു തന്നെ പരിഭാഷപ്പെടുത്തി രക്ഷപ്പെടുന്നത് എന്തുകൊണ്ടാകും? പഴയനിയമത്തിലെ യഹോവയുടെ എല്ലാ പ്രവൃത്തികളുടെയും ഉത്തരവാദിത്വം യേശുവിനു കൈവരും! ഇസ്രയേല്യരായ അവിശ്വാസികളെ കൊന്നു തള്ളിയത് യേശുവാണെന്നു സ്പഷ്ടമായി ഈ വചനം പറയുന്നു!!! അതിനു പുറമേ ഉദ്ധരിക്കാവുന്ന എന്തെല്ലാം കഥകൾ…


രക്ഷപ്പെടാൻ മറ്റൊരു വഴിയുണ്ട്; യേശുവിനെ ദൈവമാക്കാൻ ആരോ കടത്തിക്കൂട്ടിയതാണ് അദ്ദേഹത്തിന്റെ പേര് എന്ന് സമ്മതിക്കുക! "കൈകടത്തലുകൾക്ക് വിധേയമായിട്ടില്ലാത്ത" ഒരു വേദഗ്രന്ഥത്തിന്റെ ഗതികേട് !!

Muhammad Sajeer Bukhari

Post a Comment

Previous Post Next Post