വാദം 2 :- '' ഈ ലോകത്ത് നിലനിൽക്കുന്ന അനീതികൾക്ക് മറുപടി ലഭിക്കണ്ടേ ?'' -
നമ്മുടെ ഓരോ ചലനത്തിലും മൃതിയടയുന്ന ബാക്ടീരിയകൾക്ക് എവിടെ നിന്ന് നീതി ലഭിക്കും? ജൈവലോകത്ത് ഓരോ ജീവിയും പരസ്പരം ആക്രമിച്ചു നശിപ്പിച്ചാണ് നിലനിന്നു പോരുന്നത് എന്നിരിക്കെ എനിക്ക് മാത്രം നീതിയില്ല എന്ന് പറയുന്നത് തന്നെ അനീതിയല്ലേ ? അങ്ങനെയൊരു ക്രമമുണ്ടാക്കിയവന്റെ സൃഷ്ടി നീതിയുക്തമല്ലാതിരിക്കുമ്പോൾ ഗോത്രഫാൻസുകാർക്ക് നീതിയെ കുറിച്ച് പറയാൻ അർഹതയുണ്ടോ ?
ഭൂമിയിലുല്ലതുല്‍പ്പാടെ എല്ലാ പ്രാപഞ്ചിക വസ്തുക്കളും സംവിധാനവും മനുഷ്യന് വേണ്ടിയാണ് സൃഷ്ട്ടിക്കപ്പെട്ടിട്ടുള്ളത്. അവയെ ഉപയോഗിക്കാന്‍ മനുഷ്യന് അവന്‍ അനുവാദം നല്കിയിരീക്കുന്നു. സ്വതന്ത്രമായി വിഹാരിക്കാനും ഏതു പ്രാപഞ്ചിക സംവിധാനവും തനിക്കായി പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ധൈഷണിക മേലാളത്വവും നല്‍കിയിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് അനുവദിച്ച ഈ അവസരങ്ങള്‍ക്ക് നിങ്ങള്‍ നന്ദി ചെയ്യണമെന്നും അവന്‍ കല്‍പ്പിച്ചിരിക്കുന്നു. ഈ കല്‍പ്പന മൃഗങ്ങള്‍ക്കില്ല, അതിനാല്‍ അവക്ക് അവനെ ആരാധിക്കണം എന്ന നിയമം പാലിക്കേണ്ട ബാധ്യതയോ അത് ലംഘിക്കപ്പെടുമോ എന്ന ഭയമോ ഇല്ല. അതിനാല്‍ പരലോക നീതി എന്നത് അവരുടെ കാര്യത്തില്‍ സംഗതമേയല്ല.
ഈ ചോദ്യത്തിന്റെ മറുപടി കേള്‍ക്കുക