ശവഭോഗം ഇസ്‌ലാം ഹലാലാക്കിയോ?


നബി സ്വ.യെ കരിവാരിത്തേക്കുക എന്ന ദുരുദ്ധേശത്തിൽ (നഊദു ബില്ലാഹ്) ഇന്നലെ ജോ യൽ എന്ന ക്രൈസ്തവ സഹോദരൻ എഫ്ബിയിൽ പോസ്റ്റ് ചെയ്ത വാചകങ്ങൾ നോക്കുക.
""""""

ശവഭോഗം. ഇസ്‌ലാമിൽ ഹലാൽ ആണ്.
---------------------
2012 ഏപ്രിലു  മുസ്ലിം ഭൂരിപക്ഷം ഉള്ള ഈജിപ്ത് പാര്ലമെന്റിൽ ഒരു
വിചിത്ര നിയമം പാസാക്കാൻ ശ്രമം നടന്നു.
' ഒരാൾക്ക്‌ തന്റെ ഭാര്യ മരിച്ചാൽ 8 മണിക്കൂർ നേരത്തേക്ക് അവളുടെ മൃതദേഹവും  ആയി സെക്സിൽ ഏർപ്പെടാൻ കഴിയണം എന്നായിരുന്നു ആ നിയമം. ഈ ലിങ്കിൽ പോയാൽ ആ വാർത്തയുടെ വിശദംശം കാണാൻ പറ്റും.
http://english.alarabiya.net/articles/2012/04/25/210198.html
ഇതിനു പ്രചോദനം ആയത് മുഹമ്മദ്‌ന്റെ ഒരു ചര്യ ആണ്. ഈ ഹദീസ് നോക്കൂ.
The proposed Egyptian "Farewell Intercourse" law is based on the following hadith*...
* Hadith: Deeds and sayings of Muhammad the Prophet of Islam.
Kanz al-Ummal, Al-Hindi # 37611 (13/610) كنز العمال للهندي
37611 - عن ابن عباس قال : لما ماتت فاطمة أم علي خلع رسول الله صلى الله عليه و سلم قميصه وألبسها إياه واضطجع في قبرها فلما سوى عليها التراب قال بعضهم : يا رسول الله رأيناك صنعت شيئا لم تصنعه بأحد ؟ قال : إني ألبستها قميصي لتلبس من ثياب الجنة واضطجعت معها في قبرها لأخفف عنها من ضغطة القبر إنها كانت أحسن خلق الله صنيعا إلى بعد أبي طالب
ഈ ഹദീസ് ഡൌൺലോഡ് ചെയ്യാനായി http://www.almeshkat.net/books/open.php?cat=8&book=586 എന്ന ലിങ്കിൽ പോയാൽ കിട്ടും.
"""""""

ഈ ഹദീസിന്റെ ഇംഗ്ലീഷ് പരിഭാഷ അദ്ദേഹം ചേർത്തത് രണ്ടു കാരണങ്ങളാൽ ഒഴിവാക്കുന്നു. ഒന്ന്, ഇതിന്റെ വായനക്കാർ മലയാളികളാണ്. രണ്ട്, പോസ്റ്റിനു താഴെയുള്ള കമന്റുകളിലൊന്നിൽ "ഇതു കോയകൾ മലയാളം പരിഭാഷ നടത്തിയില്ല! കാരണം ഇസ്ളാമിന്റെ നട്ടെല്ല് ഒടിയും!" എന്നു ബുദ്ധിശൂന്യമായി പുലമ്പിയിരിക്കുന്നത് തന്നെ.

ലോകത്തേറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന സെമിറ്റിക് ഭാഷയായ ( http://aboutworldlanguages.com/semitic-branch) അറബിയിലാണ് ഹദീസ് രേഖപ്പെടുത്തിയിട്ടുള്ളത്. പുറമെ, ലോകഭാഷകളിൽ ഏറ്റവും മുൻപന്തിയിലുള്ള ആദ്യത്തെ പത്തു ഭാഷകളിൽ സ്പാനിഷ്, ഇംഗ്ലീഷ്, ഉറുദു തുടങ്ങി അനേകം ഭാഷകളിൽ വിവർത്തനങ്ങളുണ്ട്. എന്നിട്ടും ലോകജനസംഖ്യയുടെ തുലോംതുച്ഛം മാത്രം ശതമാനം സംസാരിക്കുന്ന മലയാളത്തിൽ പരിഭാഷ വരാത്തതു കൊണ്ടാണത്രെ ഇസ്‌ലാമിന്റെ നട്ടെല്ലൊടിയാത്തത്! ഹാവൂ, ഇസ്‌ലാമിന്റെ ഭാഗ്യം!!  ഏതായാലും, ആ ഒരു കുറവ് നികത്തുകയാണ് - ജോയൽ ഉദ്ധരിച്ച ഹദീസിന്റെ പദാനുപദം പരിഭാഷ താഴെ ചേർത്തിട്ടുണ്ട്.

"ഇവിടെ മുഹമ്മദ്‌ ഫാത്തിമ എന്ന മരിച്ച സ്ത്രീയോട് ഇത്തരത്തിൽ മരിച്ചതിനു ശേഷം sexual intercourse ചെയ്തതായി കാണാം" എന്ന വൃത്തിക്കെട്ട ആരോപണത്തിന്റെ നിജസ്ഥിതിയാണ് പരിശോധിക്കുന്നത്.

സാമാന്യം ദീർഘമായ ഈ പ്രബന്ധത്തിന് രണ്ടു ഭാഗങ്ങളും ഒരു  അനുബന്ധവും ഉണ്ട്.
1.  ഹദീസിന്റെ അപഗ്രഥനം.
2. ശവഭോഗത്തിന്റെ ഇസ്‌ലാമിക വിധി.
അനുബന്ധം : ശയിക്കുക എന്ന വാക്കിന്റെ ബൈബിൾ മാനം.

ആദ്യം ജോ യൽ ഉദ്ധരിച്ച ഹദീസിന്റെ പദാനുപദ പരിഭാഷ വായിക്കാം.

37611 - عن ابن عباس قال :
ഇബ്നു അബ്ബാസിൽ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു:
لما ماتت فاطمة أم علي
അലിയുടെ ഉമ്മ ഫാത്വിമ മരണപ്പെട്ടപ്പോൾ
خلع رسول الله صلى الله عليه و سلم قميصه
അല്ലാഹുവിന്റെ ദൂതർ സ്വ. തന്റെ കുപ്പായം ഊരി നൽകി
 وألبسها إياه
അത് അവരെ ധരിപ്പിച്ചു
واضطجع في قبرها
അവരുടെ ഖബ്റിൽ ഇറങ്ങി ചെരിഞ്ഞു കിടന്നു
فلما سوى عليها التراب
അവർക്കു മീതേ മണ്ണിട്ടു മൂടിക്കഴിഞ്ഞപ്പോൾ
 قال بعضهم :
ചിലർ അന്വേഷിച്ചു
يا رسول الله رأيناك صنعت شيئا لم تصنعه بأحد ؟
അല്ലാഹു വിന്റെ റസൂലേ, മറ്റൊരാൾക്കും വേണ്ടി ചെയ്യാത്ത ചിലതെല്ലാം അങ്ങു ചെയ്തതായി ഞങ്ങൾ കണ്ടല്ലോ?
قال : إني ألبستها قميصي لتلبس من ثياب الجنة
അവിടുന്നു പ്രതികരിച്ചു: ഞാനെന്റെ കുപ്പായം അവർക്കണിഞ്ഞത് സ്വർഗീയ ഉടയാടകൾ ധരിപ്പിക്കപ്പെടാനാണ്.
 واضطجعت معها في قبرها لأخفف عنها من ضغطة القبر
അവർക്ക് ഖബ്റിന്റെ ഞെരുക്കം ലഘുവായിത്തീരാനാണ് ഞാൻ അവരുടെ ഖബ്റിൽ ഇറങ്ങിക്കിടന്നത്
 إنها كانت أحسن خلق الله صنيعا إلى بعد أبي طالب
തീർച്ചയായും അബൂത്വാലിബിനു ശേഷം അല്ലാഹുവിന്റെ പടപ്പുകളിൽ എനിക്കേറ്റവും ഗുണം ചെയ്തത് അവരാണ്."
ഹദീസിലെ اضطجع എന്ന വാക്കിനെ കേന്ദ്രമാക്കിയാണ് വിമർശനം. കിടന്നു, ശയിച്ചു, ഉറങ്ങി, ചെരിഞ്ഞുകിടന്നു  എന്നെല്ലാമാണ് ആ വാക്കിന്റെ അർത്ഥം. واضطجع في قبرها ( അവരുടെ ഖബ്റിൽ ഇറങ്ങിക്കിടന്നു ) എന്നു പറഞ്ഞാൽ sexual intercourse ചെയ്തു എന്നാണത്രെ. സത്യത്തിൽ ഈ ഹദീസിൽ  ഇസ്‌ലാമിന്റെ നട്ടെല്ലൊടിക്കുന്ന തരത്തിലുള്ള വല്ലതുമുണ്ടോ, പരിശോധിക്കാം.

ഭാഗം ഒന്ന്.
ഹദീസിന്റെ അപഗ്രഥനം.

ഈ ഹദീസ് വിമർശകർ ഉദ്ധരിച്ചപ്പോളാണ് മുസ്‌ലിംകൾ അറിയുന്നത്, നേരത്തേ അറിഞ്ഞിരുന്നെങ്കിൽ എന്നോ ഇസ്‌ലാമിന്റെ നട്ടെല്ലൊടിഞ്ഞിട്ടുണ്ടാവും എന്നൊക്കെയാണ് പാവം കുഞ്ഞാടുകൾ വിചാരിക്കുന്നത്. വാസ്തവത്തിൽ നിവേദക പരമ്പര ദുർബലമാണെങ്കിലും പരശ്ശതം ഗ്രന്ഥങ്ങളിൽ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ജോയൽ ഉദ്ദരിച്ചതിൽ പ്രസ്തുത സംഭവത്തിന്റെ അവസാന ഭാഗം മാത്രമാണ് ഉള്ളത്. സംഭവച്ചിത്രം ഏറെക്കുറേ പൂർണമായി വന്നിട്ടുള്ളത് അനസു ബ്നു മാലിക് റ.വിൽ നിന്ന് ഇമാം ത്വബ്റാനി അൽമുഅ'ജമുൽ കബീറിൽ (ബാബുൽ ഫാഅ' - ഫാത്വിമതു ബിൻതു അസദി ബ്നി ഹാശിമിൻ, ഉമ്മി അലിയ്യി ബ്നി അബീ ത്വാലിബിൻ) രേഖപ്പെടുത്തിയിട്ടുള്ള റിപ്പോർട്ടിലാണ്. പ്രസ്തുത നിവേദനം കൂടി ഉദ്ധരിക്കാം.

«دعا رسول الله أسامة بن زيدٍ، وأبا أيوب الأنصاري، وعمر بن الخطاب، وغلاما أسود يحفرون فحفروا قبرها، فلما بلغوا اللحد حفره رسول الله بيده، وأخرج ترابه بيده، فلما فرغ دخل رسول الله : فاضطجع فيه، وقال الله الذي يحيي ويميت وهو حي لا يموت اغفر لأمي فاطمة بنت أسد ولقنها حجتها ووسع عليها مدخلها بحق نبيك والأنبياء الذين من قبلي فإنك أرحم الراحمين ثم كبر عليها أربعا ثم أدخلوها القبر هو والعباس وأبو بكر الصديق رضي الله عنهم »

ഉസാമതു ബ്നു സൈദ്, അബൂ അയ്യൂബിൽ അൻസ്വാരി, ഉമർ ബ്നുൽ ഖത്വാബ് , അസ്.വദിന്റെ രണ്ടു മക്കൾ എന്നിവരെ ഖബ്ർ കുഴിക്കാൻ അല്ലാഹുവിന്റെ റസൂൽ സ്വ. വിളിച്ചേൽപ്പിച്ചു. അപ്രകാരം അവർ ഖബ്ർ കുഴിച്ചു. ലഹ്ദ് എത്തിയപ്പോൾ റസൂൽ തിരുമേനി സ്വന്തം കരങ്ങളാൽ തന്നെ കുഴിയെടുത്തു. സ്വന്തമായി കൈകൾ കൊണ്ടു മണ്ണുവാരി പുറത്തിട്ടു. പൂർത്തിയായപ്പോൾ അവിടുന്ന് അതിലേക്കിറങ്ങി. ഒരു വശം ചെരിഞ്ഞു കിടന്നു ഇങ്ങനെ പ്രാർഥിച്ചു: "ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനായ അല്ലാഹുവേ - ഒരിക്കലും മരിച്ചു പോകാതെ എന്നുമെന്നും ജീവിച്ചിരിക്കുന്നവൻ അവനല്ലോ - എന്റെ ഉമ്മ അസദിന്റെ മകൾ ഫാത്വിമക്ക് നീ മാപ്പേകണമേ..., നിന്റെ നബിയായ എന്റെയും എന്റെ മുൻഗാമികളായ നബിമാരുടെയും മഹത്വം മൂലം ( വിചാരണ വേളകളിൽ ) പ്രമാണങ്ങൾ അവർക്കു നീ പറഞ്ഞു നൽകേണമേ..., അവരുടെ വാസസ്ഥലമായ ഖബ്ർ അവർക്കു നീ വിശാലമാക്കീടണമേ... തീർച്ചയായും കരുണ ചെയ്യുന്നവരിൽ വെച്ചേറ്റവും ഉത്തമൻ നീയല്ലോ..." അനന്തരം അവിടുന്നു നാലു തവണ അല്ലാഹു അക്ബർ എന്നുറക്കെ പറഞ്ഞു. ശേഷം തിരുമേനിയും അബ്ബാസ് റ., അബൂബക്ർ റ. എന്നിവരും ചേർന്ന് അവരെ ഖബ്റിലേക്കു വെച്ചു."

ഇപ്പോൾ സംഭവം എന്താണെന്നു പിടി കിട്ടിയല്ലോ. തിരുമേനിയെ വിഷയലമ്പടനും കാമാസക്തനുമാക്കി ചിത്രീകരിക്കാൻ തക്ക സാഹചര്യങ്ങൾ പോലും അവിടെ ഉണ്ടായിട്ടില്ല.

മറ്റു ചില വസ്തുതകൾ കൂടി ശ്രദ്ധിക്കൂ.

1. മരണപ്പെട്ട ഫാത്വിമ റ. നബി തിരുമേനി സ്വ.യുടെ മൂത്തുമ്മയാണ്. പിതൃസഹോദരനായ അബൂത്വാലിബിന്റെ ഭാര്യ. അദ്ദേഹത്തിന്റെ മരണശേഷം അവിടുത്തെ ഏറ്റവും വലിയ താങ്ങും തണലും മഹതിയായിരുന്നു. തിരുമേനി അവരെ ഉമ്മാ എന്നാണു വിളിച്ചിരുന്നത്. അവരുടെ പുത്രൻ അലിയാണ് തിരുമേനിയുടെ പുത്രിയായ ഫാത്വിമയെ വിവാഹം ചെയ്തത്.

2. ഖബ്റടക്കം ആരുമറിയാതെ ഇരുളിന്റെ മറവിൽ നടത്തിയതായിരുന്നില്ല. പട്ടാപ്പകൽ ജനമധ്യത്തിലാണ്. മരണപ്പെട്ട ഫാത്വിമയുടെ പുത്രനും അവിടുത്തെ ജാമാതാവുമായ അലി സ്ഥലത്തുണ്ടായിരുന്നു. അവിടുത്തെ വളർത്തു പുത്രനായ സൈദിന്റെ മകൻ ഉസാമ ഉണ്ടായിരുന്നു. അവിടുത്തെ ഭാര്യമാരായ ആഇശ, ഹഫ്സ്വ എന്നിവരുടെ പിതാക്കളായ അബൂബക്ർ, ഉമർ, അവിടുത്തെ മൂത്തുപ്പയും മരണപ്പെട്ട ഫാത്വിമയുടെ ഭർതൃസഹോദരനുമായ അബ്ബാസ്, മദീനയിലേക്ക് അവിടുന്ന് വന്നപ്പോൾ ആദ്യമായി താമസ സൗകര്യം ഏർപ്പെടുത്തിയ അബൂഅയ്യൂബ് തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. ഇവരെല്ലാം ചേർന്നാണ് ഖബറടക്കം നിർവ്വഹിച്ചത്. മരണപ്പെട്ടത് തിരുമേനിയുടെ ഉമ്മയാകയാൽ മ്ലാനവതിയായ മദീനയിലെ ആബാലവൃദ്ധം അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഇത്രയും ആളുകൾക്കു മുമ്പിൽ വെച്ചു അവിടുന്നു പരസ്യമായി വേഴ്ചയിലേർപ്പെട്ടു എന്നു പറയണമെങ്കിൽ ബുദ്ധിക്കു തകരാറില്ലാതിരിക്കാൻ വഴിയില്ല.

3. ഖബ്റിന്റെ ലഹ്ദ് ആണ് തിരുമേനി കുഴിച്ചത്. എന്താണ് ലഹ്ദ്? ഒരാൾ ആഴമുള്ള കുഴിയാണ് ഖബ്ർ. അതിൽ മുകളിലെ അര ആൾ പൊക്കം കുഴിയെടുക്കുന്ന ആൾക്ക് ഇറങ്ങി നിൽക്കാൻ തക്കത്തിലുള്ള വീതിയുണ്ടാകും. അതിനു ശേഷം മയ്യിതിനെ കഷ്ടിച്ചു വെക്കാൻ മാത്രം വലിപ്പമുള്ള പക്കോ കുഴിയോ ആണ് ലഹ്ദ്. മയ്യിത് ഖിബ്.ലക്കു നേരെ ചെരിച്ചാണു കിടത്തുക. മലർന്നു പോകാതിരിക്കാൻ പിറകിലെ ചുമരിൽ ചാരി വെക്കുന്ന മാതിരി ഉണ്ടാകുന്നയത്ര വീതിയേ ലഹ്ദിനുണ്ടാകൂ. അഥവാ, ഒരു ശരീരം കഷ്ടിച്ചു ചെരിച്ചു കിടത്താം.
ഹദീസിൽ ചെരിഞ്ഞു കിടന്നു എന്ന അർഥത്തെ കുറിക്കുന്ന اضطجع എന്ന വാക്കു തന്നെ പ്രയോഗിച്ചതിന്റെ സാധുത മനസ്സിലായല്ലോ. അത്തരം ഒരു കുഴിയിൽ വേഴ്ച നടത്താൻ സാധിക്കുമാറ് സഹശയനം നടത്തി എന്നു പറയുന്നതിനെ എന്തു വിളിക്കണം?! വാസ്തവത്തിൽ, ഖബ്ർ കുത്തിക്കഴിഞ്ഞ ശേഷം മയ്യിത് ഖബ്റിലേക്കിറക്കുന്നതിന്റെ മുമ്പാണ് തിരുമേനി ലഹ്ദിലേക്കിറങ്ങിയത്. ഇക്കാര്യം നടേ ഉദ്ധരിച്ച അനസ് റ.വിന്റെ നിവേദനം വ്യക്തമാക്കിയിട്ടുണ്ട്.

4. വാദത്തിനു വേണ്ടി മയ്യിത്തു ഖബ്റിൽ ഉണ്ടായിരിക്കേയാണ് തിരുമേനി ഖബ്റിലേക്കിറങ്ങിയത് എന്നു വിചാരിക്കുക. എന്നാൽ പോലും അവിടെ വിശ്വാസികൾ ദുരർഥം കല്പിക്കുകയില്ല. തങ്ങളുടെ നേതാവിനെയും അവിടുത്തെ സ്വഭാവ മഹിമയെയും സംബന്ധിച്ചു അശ്ലീലതയുടെ വൃത്തികെട്ട കണ്ണടകൾ വെച്ചല്ല വിശ്വാസികൾ നോക്കിക്കാണുന്നത്. അത്തരം മാനസികത്തകരാർ ഉള്ളവർ ബൈബിളിലെ ഏലീശാ ദീർഘദർശിയെ കുറിച്ചു എന്താണു പറയുകയെന്നറിയാൻ വായനക്കാർക്ക് താത്പര്യമുണ്ട്.

"എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു. പിന്നെ അവൻ കയറി ബാലന്റെ മേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു" (സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 4 : 32 - 35).

5. ഹിജ്റ നാലാം വർഷത്തിലാണ് മഹതി മരണപ്പെടുന്നത്. ബദ്ർ, ഉഹ്ദു യുദ്ധങ്ങൾക്കു ശേഷം പൊതുമണ്ഡലത്തിൽ തിരുജീവിതം വിപ്ലവകരമായ ഇടപെടലുകൾ കൊണ്ടു ശ്രദ്ദേയമായിരുന്ന കാലം. ത്വുലയ്ഹതുൽ അസ്ദീ, ഖാലിദ് ബ്നു സുഫ്.യാൻ എന്നിവർക്കെതിരെയുള്ള പടനീക്കങ്ങൾ, റജീഅ്‌ യുദ്ധം, ബിഅ്‌റ് മഊന യുദ്ധം, ബദ്റുൽ ആഖിറ: യുദ്ധം, അംറു ബ്നു ഉമയ്യക്കെതിരെ സൈനിക നടപടി, ബനൂ നളീർ ഗോത്രം സന്ധിക്കരാർ ലംഘിച്ചതിനെ തുടർന്നുണ്ടായ നിരന്തരമായ സംഘർഷങ്ങൾ, തന്റെ പുത്രി റുഖയ്യയുടെ പുത്രൻ, മുലകുടി ബന്ധത്തിലുള്ള സഹോദരൻ കൂടിയായ പ്രമുഖ സ്വഹാബി അബൂസലമ എന്നിവരുടെ മരണം ഇവയെല്ലാം ഒന്നിനു പിറകെ ഒന്നായി നടക്കുന്നു. അതിനിടയിൽ പുത്രി ഫാത്വിമ ഹുസൈനെ പ്രസവിക്കുന്നു, ഉമ്മു സലമ ജീവിത സഖിയാവുന്നു. ജൂത ക്രൈസ്തവ വേദങ്ങളുടെ പഠനം മുന്നിൽ കണ്ടു സൈദ് ബ്നു സാബിതിനെ സുരിയാനി പഠിക്കാൻ പറഞ്ഞു വിടുന്നു, അദ്ദേഹം വെറും പതിനേഴ് ദിവസം കൊണ്ടു ഭാഷ പഠിച്ചു തിരിച്ചു വരുന്നു, അടുത്ത ഒരു മാസത്തിനകം ഉദരപൂരണത്തിനു വേണ്ടതെല്ലാം ദൈവങ്ങളുടെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കി മതത്തെ ദുർവ്യയം ചെയ്തിരുന്ന ജൂതപുരോഹിതരുടെ അന്തഃപുരങ്ങളിൽ ഇടിത്തീ വീണ പ്രതീതി സൃഷ്ടിച്ചു കൊണ്ട് വ്യഭിചാരക്കുറ്റത്തിന്റെ പേരിൽ തങ്ങളുടെ മുമ്പിൽ ഹാജരാക്കപ്പെട്ട ജൂത സമുദായക്കാരായ ആണിനും പെണ്ണിനും ജൂതവേദത്തിന്റെ കൂടി സാക്ഷ്യം ഉദ്ധരിച്ചു വധശിക്ഷ നടപ്പിലാക്കുന്നു. ബഹുലമായ ഈ സംഭവവികാസങ്ങളെല്ലാം അരങ്ങേറുന്നത് ഹിജ്റ നാലിലാണ്. മിത്രങ്ങളേക്കാൾ കൂടുതൽ ശത്രുക്കൾ സജീവമായ ഘട്ടം. ആക്ഷേപിക്കാനും കുറ്റം പറയാനും ഒറ്റപ്പെടുത്താനുമുള്ള അവസരങ്ങൾക്കു വേണ്ടി മുടിനാരിഴ കീറി നോക്കി തക്കം പാർത്തു നടക്കുന്നവരാണും ചുറ്റും. എന്നിട്ടും, അവരാരും 'ഇസ്‌ലാമിന്റെ നട്ടെല്ലൊടിക്കാൻ പറ്റിയ' ഈ സംഭവം കണ്ടില്ല!!

6. എന്തിനു ഖബ്റിലിറങ്ങി? എന്തിനു അവിടുത്തെ വസ്ത്രം ധരിപ്പിച്ചു? അതിന്റെ ഉത്തരം ഹദീസിന്റെ പ്രത്യക്ഷത്തിൽ നിന്നു തന്നെ വ്യക്തമാണല്ലോ. തിരുമേനി അസാധാരണ വ്യക്തിത്വമാണ്. അവിടുത്തെ തിരുസ്പർശനത്തിനും ശേഷിപ്പുകൾക്കും പ്രത്യേകതകൾ ഉണ്ട്. ആ പ്രത്യേകതകൾ വിശ്വാസികൾക്ക് മരണാനന്തരവും ഗുണം ചെയ്യും. "നിന്റെ നബിയായ എന്റെയും എന്റെ മുൻഗാമികളായ നബിമാരുടെയും മഹത്വം മൂലം..............." എന്ന പ്രാർഥനയിലും "ഞാനെന്റെ കുപ്പായം അവർക്കണിഞ്ഞത് സ്വർഗീയ ഉടയാടകൾ ധരിപ്പിക്കപ്പെടാനാണ്. അവർക്ക് ഖബ്റിന്റെ ഞെരുക്കം ലഘുവായിത്തീരാനാണ് ഞാൻ അവരുടെ ഖബ്റിൽ ഇറങ്ങിക്കിടന്നത്" എന്ന മറുപടിയിലും തിരുമേനി ആ സന്തോഷമാണ് വിശ്വാസികളെ അറിയിക്കുന്നത്.

ഭാഗം രണ്ട്.
ശവഭോഗത്തിന്റെ മതവിധിയെന്ത്?

ഭാര്യ മരിച്ചാൽ 8 മണിക്കൂർ നേരത്തേക്ക് അവളുടെ മൃതദേഹവുമായി സെക്സിൽ ഏർപ്പെടാൻ അനുമതി നൽകുന്ന ഒരു നിയമം ഈജിപ്ത് പാര്ലമെന്റിൽ ചർച്ചക്കു വന്നത്രെ. ഈജിപ്ത് പാര്ലമെന്റിൽ മുസ്ലിം ഭൂരിപക്ഷം ഉള്ളതു കൊണ്ടു അതു മുസ്‌ലിം നിയമമാണു പോൽ. ക്രിസ്ത്യാനികളടക്കം വിവിധ മതസമൂഹങ്ങൾ ജീവിക്കുന്ന നാടാണ് ഈജിപ്ത്. ഇസ്‌ലാമിക ശരീഅതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭരണകൂടമോ ഭരണഘടനയോ അവിടെയില്ല. മുസ്ലിം ഭൂരിപക്ഷം ഉള്ളതു കൊണ്ടു മുസ്‌ലിം നിയമമാണു എന്നു പറയുന്നവർ ഇന്ത്യൻ പാർലിമെന്റിൽ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളായത് കൊണ്ടു ഇന്ത്യയിൽ ഹിന്ദുമത നിയമസംഹിതയാണ് നിലനിൽക്കുന്നത് എന്നു പറയുമോ ?! വിമർശകർക്ക് സാമാന്യബോധവും തത്വദീക്ഷയും ഇല്ലെന്നതിന്റെ ഉദാഹരണമാണ് ഈ ആരോപണം.

> ഇസ്‌ലാമിക വിധിയെന്ത്?
ശവഭോഗം കുറ്റകരവും പാപവും ഹറാമുമാണ് എന്ന കാര്യത്തിൽ കർമശാസ്ത്ര വിശാരദർക്കിടയിൽ തർക്കമേയില്ല. നാലു മദ്ഹബുകളിൽ ഒന്നു പോലും വിമർശകർ പറയുന്നതു പോലെ അതു ഹലാലാക്കിയിട്ടില്ല. പ്രത്യുത, കല്ലെറിഞ്ഞു കൊല്ലൽ / ചാട്ടവാറടി (ഹദ്ദ് ) ഊരുവിലക്കു പോലെയുള്ള ശിക്ഷാ നടപടികൾ (സജ്ർ) തുടങ്ങിയവ ഏതാണ് സ്വീകരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചാണ് മനനങ്ങൾ ഉണ്ടായിട്ടുള്ളത്. മയ്യിത്തിന്റെ ആദരവിനെ ഹനിക്കുക എന്ന നീചകൃത്യം കൂടിയുള്ളതിനാൽ കുറ്റവാളി ഇരട്ടി ശിക്ഷക്കു അർഹനാണെന്ന വീക്ഷണങ്ങളും ചിലർ ഉന്നയിച്ചിട്ടുണ്ട്. വിമർശകർ ഈ വസ്തുതകൾ മൂടി വെക്കുകയാണ് ചെയ്യുന്നത്.

അനുബന്ധം:
ശയിക്കുക എന്നതിന്റെ ബൈബിൾ മാനം.

ഹദീസിൽ വന്ന اضطجع ( ചെരിഞ്ഞുകിടന്നു) എന്ന വാക്കിന്റെ അർത്ഥം sexual intercourse ചെയ്തു എന്നായിരുന്നല്ലോ ആരോപിച്ചത്. അറബിഭാഷ അറിയാവുന്ന ഒരാൾക്കും ഇന്നോളം അറിയാത്ത ആ അർഥം ജോ യലിനു കിട്ടിയതു ബൈബിളിൽ നിന്നാണെന്നാണു നേര്. പ്രവാചകൻമാരും ഗോത്രപിതാക്കളുമായ "പലരും ശയിച്ചു, അടുത്തു ചെന്നു" എന്നെല്ലാം പറഞ്ഞാൽ sexual intercourse ചെയ്തു എന്നാണു ബൈബിൾ കല്പിക്കുന്ന അർഥം. ചില ഉദാഹരണങ്ങൾ നോക്കൂ..

1. പെണ്മക്കള്‍ അച്ഛനോടൊപ്പം ശയിക്കുന്നു.
ഉല്പത്തി/അദ്ധ്യായം 19 : 30-38
........

30 അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു.
31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.
32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.
35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു.
37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു.
38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു.

2. അമ്മയോടൊപ്പം മകന്‍ ശയിക്കുന്നു.
ഉല്പത്തി/അദ്ധ്യായം 35 : 21-23
....................

21പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.
22യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹയോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.
23യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ , ശിമെയോൻ , ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ .

3. അമ്മായപ്പന്‍ മരുമകളുടെ അടുത്തു പോകുന്നു.
ഉല്പത്തി/അദ്ധ്യായം 38 : 13 - 18
.................

13നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.
14ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു.
15യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.
16അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു.
17ഞാൻ ആട്ടിൻ കൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു.
18എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.

4. അച്ഛന്‍റെ ഒന്നിലേറെ ഭാര്യമാരെ മകന്‍ പരസ്യമായി ഭോഗിക്കുന്നു
ശമൂവേൽ -2 - അദ്ധ്യായം 16 : 21-23
...................

21 അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.
22 അങ്ങനെ അവർ അബ്ശാലോമിന്നു വെൺമാടിത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.
23 അക്കാലത്തു അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.

5. സഹോദരന്‍ സഹോദരിയോടൊപ്പം ശയിക്കുന്നു.
2 ശമൂവേൽ/അദ്ധ്യായം 13 : 10-14
.............

10 അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.
11 അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
12 അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.
13 എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വേക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
14 എന്നാൽ അവൻ , അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാൽക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.

6. ദൈവമായ യഹോവ ദാവീദിന്റെ ഭാര്യമാരെ പരസ്യമായി വ്യഭിച്ചരിപ്പിക്കുന്നു!
2 ശമൂവേൽ/അദ്ധ്യായം 12 : 11-13
.........................

11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.
12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.
13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.

7. രാജാവ്‌ സൈനികന്‍റെ ഭാര്യയോടൊപ്പം ശയിക്കുന്നു.
2 ശമൂവേൽ/അദ്ധ്യായം 11 : 2 - 5
.........................

2 ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
3 ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
4 ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.
5 ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു.

ഇനിയും എത്രയോ ഉദ്ധരിക്കാനുണ്ട്. കുരുടൻമാരുടെ കണ്ണു തുറപ്പാൻ ഇവ ധാരാളമല്ലോ.

Post a Comment

Previous Post Next Post