ലോകത്താദ്യമായി വാട്സാപ്പിലൂടെ മത താരതമ്യ പഠനത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു.
ശാലോം ഇന്ത്യാ മിഷന്‍റെ പ്രധാന സംരംഭമായ ഇന്‍റര്‍ കള്‍ച്ചറല്‍ ഡയലോഗ് സെന്‍റര്‍ ആണ് സംഘാടകര്‍. പ്രഥമ ബാച്ച് ഒക്ടോബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കും. വാട്സപ്പിനു പുറമേ അടച്ചിട്ട ബൈലക്സ് മുറികളിലും താരതമ്യ പഠന ക്ലാസുകള്‍ ഉണ്ടാകുന്നതാണ്. നിലവില്‍ ഫൌണ്ടേഷന്‍ കോഴ്സ് ആണ് ആരംഭിക്കുന്നത്.
അപേക്ഷ ഫോം
ശാലോം ഇന്ത്യാ മിഷന്‍റെ പ്രധാന സംരംഭമായ ഇന്‍റര്‍ കള്‍ച്ചറല്‍ ഡയലോഗ് സെന്‍റര്‍ ആണ് സംഘാടകര്‍. പ്രഥമ ബാച്ച് ഒക്ടോബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കും. വാട്സപ്പിനു പുറമേ അടച്ചിട്ട ബൈലക്സ് മുറികളിലും താരതമ്യ പഠന ക്ലാസുകള്‍ ഉണ്ടാകുന്നതാണ്. നിലവില്‍ ഫൌണ്ടേഷന്‍ കോഴ്സ് ആണ് ആരംഭിക്കുന്നത്.
കോഴ്സും മൂല്യനിര്‍ണയവും
ആറു മാസമാണ് കോഴ്സ് കാലാവധി. ഒരു മണിക്കൂര്‍ നീളുന്ന 35 യൂണിറ്റുകള്‍ ആയാണ് ക്ലാസ് നടക്കുക. ഓരോ അഞ്ചു യൂണിറ്റുകള്‍ കഴിയുമ്പോള്‍ മൂല്യനിര്‍ണയം നടത്തും. നിര്‍ദ്ധിഷ്ട വിഷയത്തില്‍ അച്ചടിച്ച 5 എ ഫോര്‍ പേജ് സമര്‍പ്പിക്കുന്ന വിധത്തിലാണ് ഫൈനല്‍ ടെസ്റ്റിന്റെ ക്രമീകരണം. അമ്പതു ശതമാനം മാര്‍ക്കോടെ യോഗ്യരാവുന്നവര്‍ക്ക് പൊതുവേദിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.ഹാജര്‍ നില
തുടര്‍ച്ചയായി മൂന്ന് ക്ലാസുകളില്‍ പങ്കെടുക്കാതിരുന്നാല്‍ തുടര്‍ന്നുള്ള ക്ലാസുകളില്‍ അവസരം നിഷേധിക്കപ്പെടും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരക്കാണ് ക്ലാസുകള്‍ ആരംഭിക്കുക. ഓരോ ക്ലാസിലും അടുത്ത ക്ലാസ് എന്നായിരിക്കും എന്നു അറിയിപ്പ് ഉണ്ടാകും. അതില്‍ മാറ്റമുണ്ടെങ്കിലും ഇല്ലെങ്കിലും ക്ലാസിന്റെ തലേ ദിവസം മുഹമ്മദ് സജീര്‍ ബുഖാരിയുടെ ഫേസ്ബുക്ക് പേജിലൂടെയും വാട്സപ് ഗ്രൂപ്പിലൂടെയും അറിയിപ്പ് ഉണ്ടാകുന്നതാണ്.സ്റ്റഡി മെറ്റീരിയല്‍
മലയാളത്തില്‍ ആണ് ക്ലാസുകള്‍ നടക്കുക. വാട്സപ്പില്‍ പോസ്റ്റ് ചെയ്യുന്ന സൌണ്ട് ക്ലിപ്പുകള് ആണ് പ്രധാന പഠന സഹായി. പ്രധാന ഉദ്ധരണികള്‍ ടെക്സ്റ്റ് ആയി തന്നെ പോസ്റ്റ് ചെയ്യുന്നതാണ്. ബൈലക്സ് ക്ലാസില്‍ ഉള്ളവര്‍ക്ക് ഇമെയില്‍ മുഖേന പ്രസ്തുത ടെക്സ്റ്റ് ലഭ്യമാക്കും.കോഴ്സ് ഫീ
മത താരതമ്യ പഠനത്തിന്റെ ഫൌണ്ടേഷന്‍ കോഴ്സിനു അഡ്മിഷന്‍ ഫീ ആയി 150 രൂപ ഈടാക്കുന്നുണ്ട്. ട്യൂഷന്‍ പൂര്‍ണമായും സൌജന്യമാണ്. പിന്നീട് പ്രഖ്യാപിക്കുന്ന മറ്റു കോഴ്സുകളുടെ ഫീ സ്ട്രക്ചര്‍ അതോടൊപ്പം അറിയിക്കുന്നതാണ്. 
അഡ്മിഷന്‍ രീതി
ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള അപേക്ഷ ഫോറം ഡൌണ്‍ലോഡ് ചെയ്തു സ്വന്തം കൈപ്പടയില്‍ പൂരിപ്പിച്ചു താഴെ കൊടുത്തിട്ടുള്ള വിലാസത്തില്‍ അയക്കുക.  പൂരിപ്പിച്ച അപേക്ഷ ഫോറം സ്കാന്‍ ചെയ്തു താഴെ കൊടുത്തിട്ടുള്ള ഇ മെയില്‍ വിലാസത്തില്‍ അയക്കുകയും ആവാം. അഡ്മിഷന്‍ ഫീ ബാങ്ക് മുഖേനയാണ് അടയ്ക്കേണ്ടത്. അതിനാവശ്യമായ വിശദാംശങ്ങളും താഴെ ചേര്‍ത്തിട്ടുണ്ട്. അഡ്മിഷന്‍ ഫീ അടച്ച സ്ലിപിന്റെ പകര്‍പ്പ് അപേക്ഷക്കൊപ്പം അറ്റാച്ച് ചെയ്യണം. അപേക്ഷകന്‍ മത വിദ്യാര്‍ത്ഥി ആണെങ്കില്‍ വെള്ളപ്പേപറില്‍ ബന്ധപ്പെടാവുന്ന നമ്പര്‍ ചേര്‍ത്ത് അധ്യാപകന്റെ സമ്മതപത്രം കൂടി അയക്കേണ്ടതാണ്. 
വിലാസം
Shalom India Mission
Inbox 9
Vazhikkadavu - 679 333
Email: infoaljawab@gmail.com
Admission Fee should be paid at
THE FEDERAL BANK LTD
KASARAGOD
NAME: MR SAYED SHAFEEQUE
ACCOUNT NO. : 13700100096874
IFSC : FDRL0001370
അപേക്ഷ ഫോം
അസ്സലാമു അലൈകും
ReplyDeleteമത താരദമ്യ പഠന കോഴ്സ് ഇപ്പോൾ ഉണ്ടോ ?
ജോയിൻ ചെയ്യാൻ എന്താണ് യോഗ്യത വേണ്ടത്.
M.അബ്ദുൽ കാദർ മുസ്‌ലിയാർ
Dubai 0554062425