ക്രിസ്മസ് അപ്പൂപനും തൊപ്പിയുംഒന്ന് വിഷദീകരിക്കുമൊ ? - Azeez Kunjan
ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് സാന്റാക്ലോസ്.
രാഷ്ട്രീയ കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയൻ സാന്റാക്ലോസിന്റെ രൂപം ഉണ്ടായത്. ക്രിസ്തുമസ് സന്ധ്യയുടെ (ഡിസംബർ 24) അർദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബർ 6) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം. ചില സഭകൾ ഡിസംബർ 6 നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്നത് ചേർത്തു വായിക്കുക.
പലയിടത്തും പല പേരുകളിലാണ് സാന്റാക്ലോസ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ ഫാദർ ഓഫ് ക്രിസ്മസ് (Father of Christmas), ഫ്രാൻസിൽ പെരേ നോയ്‌ൽ (Pere Noel) ജർമ്മനിയിൽ വെയ്നാഷ്റ്റ്മൻ (Weihnachts mann) എന്നിങ്ങനെ. മൂന്നിന്റേയും അർത്ഥം ക്രിസ്മസ് പിതാവ് എന്നാണ്.
സാന്റാക്ലോസിന്റെ ജനന മരണങ്ങളെപ്പറ്റി പറയുവാൻ കൃത്യമായ രേഖകളൊന്നും ചരിത്രത്തിലില്ല. ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ.
Article Category:
ക്രിസ്തുമതം