ചോദ്യം: അറുത്ത് ഇറച്ചി കൊടുക്കുന്നതിന്
പകരം ആടുമാടുകളെ ജീവനോടെ നൽകിയിരുന്നെങ്കിൽ എത്ര ദരിദ്രകുടുംബങ്ങൾക്ക് ജീവിതമാർഗ്ഗമായേനേ...
ചോദ്യകർത്താവ്: Shabna Aziz
പ്രതികരണം:
ഉളുഹിയ്യത്തിന്റെ യുക്തിയെ പ്രതി വിചാരപ്പെടുന്നതൊക്കെ നല്ലത്. പക്ഷെ, വസ്തുതകൾ മറച്ചു പിടിച്ചിട്ടാവരുത് എന്നു മാത്രം.
ഉളുഹിയ്യത് ഒരു ആരാധനയാണ്.
ആടുമാടുകളുടെ സകാത് മറ്റൊന്ന്. ഒന്നിൽ ആടുമാടുകളെ അറുത്ത് ഇറച്ചി കൊടുക്കുന്നു. മറ്റേതിൽ ദരിദ്രകുടുംബങ്ങൾക്ക് ആടുമാടുകളെ ജീവനോടെ നൽകുന്നു. രണ്ടും ഒരു പോലെയാവണമെന്നു ചിന്തിക്കുന്നത് ദുശ്ശാഠ്യമാണ്. പതിവുള്ള അഞ്ചു വഖ്ത് നിസ്കാരവും മയ്യിത് നിസ്കാരവും നിസ്കാരം തന്നെ; രണ്ടും ഒരു പോലെയാവണമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്.
ആരാധനകളുടെ വിധവും തരവും ആരാധിക്കുന്നവർക്ക് നിശ്ചയിക്കാൻ സ്വാതന്ത്ര്യം നൽകപ്പെട്ടവ ഉണ്ട്. ഉദാഹരണത്തിന് ദാനധർമം പുണ്യമാണ്. നല്ലതെന്തും ഇഷ്ടം പോലെ ധർമം ചെയ്യാം. എന്നാൽ സകാതും ധർമമാണ്. പക്ഷെ, അതിന്റെ രൂപം സകാത് നൽകുവാൻ കല്പിച്ചവൻ തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഇതു പോലെയാണ് ഉളുഹിയ്യതും. അതിനു മതം നിശ്ചയിച്ചതല്ലാത്ത മറ്റൊരു രൂപം സ്വീകരിക്കുന്നത് വിശ്വാസമല്ല, യുക്തിവാദമാണ്.
ദാരിദ്ര്യ നിർമാർജനത്തിന് ഇസ്‌ലാം ഫലപ്രദമായ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലം പ്രായോഗികമായി ചരിത്രം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ഉളുഹിയ്യതിലൂടെ ആഘോഷ ദിവസത്തിൽ ധനികന്റെ വീട്ടിലെ അന്നം ദരിദ്രന്റെ കുടിലുകളിലും ഉറപ്പുവരുത്താൻ ഇസ്‌ലാമിനു സാധിച്ചിരിക്കുന്നു. ബലിയറുക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പേ ഉരുവിനെ വാങ്ങി അന്നവും വെള്ളവും നൽകി സ്നേഹത്തോടെ താലോലിക്കുന്നത് പുണ്യകർമമായി മതം നിർദേശിച്ചിരിക്കുന്നു. ഇബ്റാഹീം അ. സ്വന്തം പുത്രനെ ബലിയറുക്കാൻ സന്നദ്ധനായതു പോലെ നമുക്കേറ്റവും പ്രിയങ്കരമായതിനെയാണ് ബലിയറുക്കേണ്ടത്. ദൈവത്തിനു വേണ്ടി വിലപ്പെട്ടതെന്തും ത്യജിക്കാനുള്ള സന്നദ്ധതയുടെ പ്രതീകമാണ് ബലികർമം. വിശ്വാസത്തിന്റെ അധ്യത്മിക മൂല്യമുയർത്തുന്ന ഇത്തരം പാഠങ്ങൾ നാം കാണാതിരിക്കരുത്.
രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റിഎണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരുന്നു. നാല്‍പ്പത്തഞ്ചു കോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയിലാണീ വാർത്ത. നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സിഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞുവെന്നാണ് വാർത്തകൾ. വെറുതെ കിടന്നു നശിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഫ്രീയായി വിതരണം ചെയ്യാമോ എന്ന് ചോദിച്ച സുപ്രീം കോടതിയില്‍ ഇല്ല എന്നാണ് മുമ്പ് ശരത് പവാറിന്റെ ഭക്ഷ്യ മന്ത്രാലയം മറുപടി നൽകിയത്. ഇത്തരം അനുഭവ സത്യങ്ങൾ കൂടി മുന്നിൽ വെച്ചിട്ടു വേണം ഇസ് ലാമിന്റെ പ്രായോഗികത നാം വായിക്കേണ്ടത്.