റോബർട്ട്
ഡാർവിന്റേയും സൂസന്നാ
ഡാർവിന്റേയും ആറു
മക്കളിൽ അഞ്ചാമനായി
ചാൾസ് ഡാര്വിന് 1809 ഫെബ്രുവരി 12-ന് ഡാർവിൻ ജനിച്ചു.
. പിതാവിന്റെ കുടുംബം
വ്യവസ്ഥാപിത ക്രൈസ്തവസഭകളുടെ ത്രിത്വവിശ്വാസത്തെ അംഗീകരിക്കാതിരുന്ന യൂണിറ്റേറിയൻ
വിശ്വാസികളായിരുന്നെങ്കിലും അമ്മയുടെ
കുടുംബം ആംഗ്ലിക്കൻ വിശ്വാസികള്‍ ആയിരുന്നു. ചാൾസിനും ആംഗ്ലിക്കൻ ജ്ഞാനസ്നാനം നൽകപ്പെടുകയും യാഥാസ്ഥിതിക ക്രൈസ്തവ പശ്ചാത്തലത്തില്‍ വളര്‍ത്തപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത്, വൈദ്യം പഠിക്കാനായി സഹോദരൻ
ഇറാസ്മസിനൊപ്പം എഡിന്ബര്ഗ് സർവകലാശാലയിൽ
ചേർന്നു. രണ്ട്
കൊല്ലത്തിനുശേഷം അത്
മതിയാക്കി കാംബ്രിഡ്ജ്
സര്വകലാശാലയിലെ
ക്രൈസ്റ്റ് കോളേജില്‍
ദൈവശാസ്ത്രത്തില്‍ പഠനം
തുടര്ന്നു
ബിരുദം നേടി.
പഠനകാലത്ത് അദ്ദേഹം
ബൈബിളിലെ ഓരോ
വാക്കും സത്യമാണെന്ന്
ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാല്‍
ബൈബിളിലെ സൃഷ്ടി
വിവരണം വാസ്തവത്തില്
വെറും ഭാവനാസമ്പന്നനായ
ഏതോ എഴുത്തുകാരന്റെ
ലീലാവിലാസങ്ങള്‍ ആണ്
എന്നു തിരിച്ചറിഞ്ഞ
ചാള്സ്
ഡാര്വിനു ബൈബിള്‍ പറയുന്നത്
മാതിരിയുള്ള ഒരു
ദൈവത്തിന്റെ
ഉണ്മയില് വിശ്വാസം
നഷ്ടപെട്ടു.
സ്വാഭാവികമായും തുടര്ന്നുള്ള
അദ്ദേഹത്തിന്റെ വായനയും
ജീവശാസ്ത്രത്തിലും പ്രകൃതിശാസ്ത്രത്തിലും
ഉണ്ടായിരുന്ന വിജ്ഞാനവും
അദ്ദേഹത്തെ മറ്റൊരു
വിതാനത്തില്‍ എത്തിച്ചു.
അങ്ങനെ, ദൈവശാസ്ത്രത്തില്‍
ബിരുദമുള്ള, വൈദികനാകാന്‍ യോഗ്യതയുണ്ടായിരുന്ന, ബൈബിളിലെ
ഓരോ വാക്കും ദൈവിക വെളിപാടാണെന്ന് വിശ്വസിച്ചിരുന്ന ഡാര്വിന് തികഞ്ഞ നാസ്തികന്
ആയി. ദൈവം ഇല്ലെന്ന നിഗമനത്തിലെത്തിയ ശേഷം സൃഷ്ടിവാദത്തെ
എതിര്ത്തുകൊണ്ട്
അദ്ദേഹം അവതരിപ്പിച്ച സിദ്ധാന്തമാണ് പരിണാമ സിദ്ധാന്തം. വാസ്തവത്തില് 1809 ൽ ഫ്രഞ്ച് ശാസ്ത്രഞ്ജന്‍
ആയിരുന്ന ലാമാര്ക്ക്
അവതരിപ്പിച്ച സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണസിദ്ധാന്തം ( inheritance of acquired
characteristics) ഭാഷയും
ശൈലിയും മാറ്റി
അവതരിപ്പിക്കുകയാണ്
ഡാര്വിന്
ചെയ്തത്.
അദ്ദേഹത്തിന്റെ സിദ്ധാന്തപ്രകാരം
ഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടി വര്ഷങ്ങള്ക്കു മുമ്പ് യാദൃഛികമായുണ്ടായ ഒരു ജീവിയില്‍ നിന്നു കാലക്രമേണ പരിണമിച്ചുണ്ടായതാണ്. നിലനില്പിനായുള്ള കടുത്ത മത്സരത്തിലാണ് പ്രകൃതിയിലെ എല്ലാ ജീവികളും. ഈ സാഹചര്യത്തില്‍ ഒരു ജീവിയില്‍ യാദൃഛികമായി അതിന് പ്രയോജനപ്പെടുന്ന ഏതെങ്കിലും പൈതൃകവ്യതിയാനം (ജനിതകമാറ്റം അഥവാ ഡി.എന്‍.എ ഘടനയിലെ
മാറ്റം എന്നൊക്കെ ആധുനിക ജനിതക ശാസ്ത്രം വിളിക്കുന്ന
തരത്തിലുള്ള വ്യതിയാനം) ഉണ്ടാകുമ്പോള്‍
അത് മത്സരത്തെ അതിജീവിക്കാന്
ആ
ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. ഒരു ജീവിക്ക് പ്രയോജനപ്പെടുന്ന പൈതൃകവ്യതിയാനത്തെ നിലനിര്ത്തുന്നത് പ്രകൃതി നിര്‍ദ്ധാരണത്തിലൂടെയാണ്. അങ്ങനെ ഉണ്ടാകുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍
പൂര്വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി അത് രൂപാന്തരപ്പെടുന്നു. മനുഷ്യനടക്കം ലക്ഷക്കണക്കിനു ജീവികള്‍ അങ്ങനെയാണ് ഭൂമിയിലുണ്ടായതെന്നാണ് ഡാര്‍വിന്‍ സിദ്ധാന്തിക്കുന്നത്.
ധാരാളം മതവിശ്വാസികള്‍
ഡാര്‍വിന്റെ
സിദ്ധാന്തത്തെ
എതിര്ത്തു.
എന്നാല്‍, പരിണാമവാദത്തിനെതിരെ ഏറ്റവും കൂടുതല്‍ സന്ദേഹങ്ങളും
ചോദ്യചിഹ്നങ്ങളും ഉയര്ന്നത് ശാസ്ത്ര വേദികളില്‍
നിന്നാണ്.
മതവിശ്വാസികളും ശാസ്ത്രജ്ഞന്മാരും
വ്യത്യസ്ത കാരണങ്ങളാലാണ്
ഡാര്വിനിസത്തിനെതിരായതെന്ന്
പ്രത്യേകം ഓര്‍ത്തിരിക്കെണ്ടാതാണ്. പരിണാമ സിദ്ധാന്തം മതത്തിന്
എതിരായതു കൊണ്ടല്ല, ശാസ്ത്രമല്ലാത്തതു കൊണ്ടും ശാസ്ത്ര തെളിവുകള്ക്കെതിരായതു കൊണ്ടുമാണ് ശാസ്ത്രജ്ഞന്മാര്‍ എതിര്‍ത്തത്.. സ്വീഡനിലെ
യൂമിയ സര്വകലാശാലയിലെ
പ്രഫസ്സറായ സോറന്
ലൊവ്ട്രുപ് അദ്ദേഹത്തിന്റെ
Darwinism: The Refutation
of a Myth എന്ന ഗ്രന്ഥത്തില്
ഈ വിഷയം
പരാമര്ശിക്കുന്നുണ്ട്:
''ചിലര്‍
ഡാര്‍വിന്റെ സിദ്ധാന്തത്തിനെതിരെ
തിരിഞ്ഞത് മതപരമായ കാരണങ്ങള്‍
കൊണ്ടാണ്, അവര്‍
ന്യൂനപക്ഷമായിരുന്നു. അദ്ദേഹത്തിന്റെ
എതിരാളികളില്‍ ഏറിയ കൂറും വാദിച്ചത്
പൂര്ണമായും
ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.''
ശാസ്ത്രലോകത്തു അവതരിപ്പിക്കപ്പെട്ട പല വാദങ്ങളും ആദ്യം തിരസ്കരിക്കപ്പെടുകയും പിന്നീട് സ്വീകൃതമാവുകയും ചെയ്തിട്ടുണ്ട്. സൂര്യന്‍ ചലിക്കുന്നു എന്നും ഭൂമി സൂര്യനെ വലയം ചെയ്യുകയാണ് എന്നും ശാസ്ത്രം പറഞ്ഞപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള പഠന മനനങ്ങള്‍ അവ ശരി വെക്കുകയുണ്ടായി. എന്നാല്‍, ജീവ പരിണാമ സിദ്ധാന്തം അല്ലാതെ ആധുനിക ശാസ്ത്രത്തിന്റെ
ചരിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടത്
മുതല്‍ 150 വര്ഷത്തിലേറെ
കാലമായിട്ടും വിവാദമായി
തുടരുന്ന മറ്റൊരു
സിദ്ധാന്തമില്ല!
(തുടരും)
Article Category:
യുക്തിവാദം