നന്മ പുലരാന്‍ മതവിശ്വാസിയാകണോ?, സായി കിരണിനു മറുപടി ഭാഗം മൂന്ന്.

''മതവിശ്വാസി ആയതുകൊണ്ടാണ്‌ മനുഷ്യർ നല്ലവരായി ജീവിക്കുന്നത്'' എന്ന വീക്ഷണത്തെ പ്രതി സായി കിരണ്‍ പോസ്റ്റ്‌ ചെയ്ത മൂന്നാം ചോദ്യം വളരെ ദീര്‍ഘമായതാണ്. സൌകര്യത്തിനു വേണ്ടി സംഗ്രഹിച്ചു വിഭജിച്ചാല്‍ പ്രധാനമായും രണ്ടു ചോദ്യങ്ങളാണ് അതില്‍ ഉള്കൊണ്ടിട്ടുള്ളത്;
 ഒന്ന്: സദാചാരധാർമ്മികബോധ മസ്തിഷ്ക സർക്യൂട്ടുകൾ തലച്ചോറിലുള്ളതിനാലാണ് മനുഷ്യർ ''നല്ലവരായി'' ജീവിക്കുന്നത്. മതം ഇല്ലെങ്കിലും അതങ്ങ് നടക്കും.
 രണ്ട്: പരിണാമത്തിലൂടെ മിക്ക ജീവജാലങ്ങൾക്കും ലഭ്യമായ നന്മ എന്ന ജൈവഗുണത്തെ മനുഷ്യര്‍ മതത്തിന്റെ പേരിൽ ബ്രാന്റ് ചെയ്ത് സ്വന്തമാക്കുകയാണ് ചെയ്തുപോരുന്നത്
ആദ്യത്തേത് ഇവിടെ കൈകാര്യം ചെയ്യുന്നു, ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള വീഡിയോ കാണുക. മറ്റേത് ഇന്‍ ഷാ അല്ലാഹ്, അടുത്ത പോസ്റ്റില്‍ തുടരും.

Post a Comment

Previous Post Next Post