ബൈബിളും ശിശുഹത്യയും

ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറാനും അനുവാദം നല്‍കുന്നുള്ളൂ. ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത്. ബൈബിള്‍ വചനങ്ങളില്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ കൈകടത്തിയിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം പരാമര്‍ശങ്ങള്‍.

''കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു.... അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18). 

ദൈവം പറഞ്ഞു: ''നഗരത്തില്‍ അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല്‍ 9:5-6). 

''യേശുവാ ജനങ്ങളോട് പറഞ്ഞു: ആര്‍ത്തട്ടഹസിക്കുക. കാരണം കര്‍ത്താവ് നഗരം (കനാനികളുടെ) നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.... വെള്ളി, സ്വര്‍ണം, ഓട്ടുപാത്രങ്ങള്‍, ഇരുമ്പു പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും കര്‍ത്താവിന് വിശുദ്ധമാണ്. അവ കര്‍ത്താവിന്റെ ഭണ്ഡാകാരത്തില്‍ ചേരണം... അവര്‍ നഗരം കൈയടക്കി. ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും, അങ്ങനെ നഗരത്തില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവര്‍ വാളിന് ഇരയാക്കി'' (യേശുവാ 6:16-21).

ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു: ''ഉടന്‍ പോയി അമോലികാനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (1 ശാമുവേല്‍ 15:3). 

''അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16). 

''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ 13:16)

Post a Comment

Previous Post Next Post