മറിയ_ദൈവമല്ല!
by Lithin KM
"വിശുദ്ധ മറിയത്തിനു ഒരിക്കലും ദൈവത്തിനു കൊടുക്കേണ്ടുന്ന മഹത്വം കൊടുക്കാറില്ല... യേശുവിന്‍റെ അമ്മ ആയതു കൊണ്ടാണ് സഭ മറിയത്തെ പ്രത്യേകം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്... അതില്‍ കവിഞ്ഞു ഒരു സ്ഥാനം വി.മറിയത്തിനു ഇല്ല.. " യേശുവിന്‍റെ അമ്മ ആവാന്‍ അവള്‍ക്ക് ഭാഗ്യം സിദ്ധിച്ചു അത് തന്നെ ആണ് അവള്‍ വിശുദ്ധരില്‍ വെച്ച് ഏറ്റവും ബഹുമാനിക്ക പെടാന്‍ കാരണം.... ദൈവത്തിന്‍റെ സ്ഥാനം ആരേലും വിശുധര്‍ക്ക് കൊടുത്താല്‍ അത് പാപവും ഒന്നാം പ്രമാണ ലംഖനവും ആണ്.. നിങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ഔലിയാക്കലെയും അംബിയാക്കളെയും നിങ്ങള്‍ ബഹുമാനിക്കുന്നത് പോലെ അവരോടു സഹായ തേട്ടം ചെയ്യുന്നത് പോലെ ഉള്ളു.. വിശുധരോടുള്ള ഞങ്ങളുടെ അപേക്ഷ പ്രാര്‍ഥനകളും..."
#പ്രതികരണം :
വിശ്വാസത്തിൽ വൈവിധ്യം വെച്ചു പുലർത്തുന്ന എത്രയോ സഭകൾ ഉണ്ടെന്നതും ഉണ്ടായിരുന്നു എന്നതും സംബന്ധിച്ചുള്ള അജ്ഞതയാണ് പലരുടെയും ഊർജമെന്ന് തോന്നുന്നു. ത്രിയേകത്വത്തെ തത്വത്തിൽ അംഗീകരിച്ച സാക്ഷാൽ നിഖ്യാ സമ്മേളനത്തിൽ തന്നെ "ദൈവമാതാവ്" ഉൾക്കൊള്ളുന്ന ത്രിത്വത്തെ കുറിച്ചുള്ള വാദങ്ങളുമുയർന്നിരുന്നു.
The Melchites at the Nicean Council in 325 AD avowed that the Holy Trinity consisted of "The Father, The Virgin Mary, and the Messiah their Son." (Nimrod, iii. p. 329).
എഡ്വാർഡ് ഗിബ്ബൺ തന്റെ The History of The Decline & Fall Of The Roman Empire എന്ന ഗ്രന്ഥത്തിൽ എഴുതുന്നതു വായിക്കൂ.
"The Christians of the seventh century had insensibly relapsed into a semblance of paganism: their public and private vows were addressed to the relics and images that disgraced the temples of the East: the throne of the Almighty was darkened by the clouds of martyrs, and saints, and angels, the objects of popular veneration; and the Collyridian heretics, who flourished in the fruitful soil of Arabia, invested the Virgin Mary with the name and honours of a goddess"
(Edward Gibbon, The History of The Decline & Fall Of The Roman Empire, 1994, Penguin Books, p. 177.)
പിതാവിനും പുത്രനുമൊപ്പം "ദൈവമാതാവിനെയും" ദേവിയായി വിശ്വസിച്ചിരുന്ന സഭകൾ ഉണ്ടായിരുന്നു എന്നാണ് ഗിബ്ബൺ അംഗീകരിക്കുന്നത്.