ചോദ്യം: സൂറത്തുന്നംലിലെ 30-മത്തെ ആയതില്‍ സുലൈമാന്‍ നബി അ. ബില്ഖീസിനയച്ച കത്ത് പരാമര്‍ശിക്കുന്നു."അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിച്ചിട്ടുള്ളതാകുന്നു". ഇതില്‍ അല്ലാഹുവിന്‍റെ പേരിനേക്കാള്‍ അദ്ദേഹത്തിന്‍റെ പേരിന് പ്രാഥമ്യം കല്‍പ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
--- ഉബൈദ്, ടി.കെ. കോഴിക്കോട്.
ഉത്തരം: ബില്‍ഖീസിനോട് തന്‍റെ കൊട്ടാരത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് അന്നത്തെ ഏറ്റവും വലിയ ചക്രവര്‍ത്തി കൂടിയായ സുലൈമാന്‍ നബി അ. കത്തയച്ചത്. കത്ത് കിട്ടിയ ശേഷം തന്‍റെ ദര്‍ബാറിലെ ഉപദേഷ്ടാക്കളോട് രാജ്ഞി സംസാരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ആഖ്യാനം ഇങ്ങനെയാണ്:
വെറുതെ ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ ഇതിന്‍റെ സ്വഭാവം നിങ്ങള്‍ക്ക് പിടികിട്ടും. സുലൈമാന്‍ അ. അല്ലാഹുവിന്‍റെ പേരിനു മുമ്പ് തന്‍റെ പേര് എഴുതിയിട്ടില്ല. അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു എന്ന വാക്യം ബില്ഖീസ് പറയുന്നതാണ്. ചോദ്യകര്‍ത്താവ് വായിച്ച വിവര്‍ത്തനത്തിന്‍റെ ഭാഷക്കാണ് കുഴപ്പം.
സുലൈമാന്‍ നബിയുടെ കത്താണെന്നു ബില്ഖീസ് അറിഞ്ഞതെങ്ങനെ എന്ന് ചില വ്യാഖ്യാതാക്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതു സന്ദേശം ഉള്‍ക്കൊള്ളിച്ച കവറിനു പുറത്ത് സുലൈമാനില്‍ നിന്ന് എന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയതാവാം എന്നു ചിലര്‍. അതല്ല, വിചിത്രവും അസാധാരണവുമായരീതിയിലൂടെയാണ് കത്ത് കിട്ടുന്നത്. ഒരു പ്രതിനിധി കൊണ്ടുവന്നതല്ല. മറിച്ചു ഒരു പക്ഷി തന്‍റെ മുന്നിലേക്കെറിയുകയായിരുന്നു. അങ്ങനെയാണ് രാജ്ഞി മനസ്സിലാക്കിയതെന്ന് മറ്റു ചിലര്‍. രണ്ടായാലും അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു എന്നത് സന്ദേശത്തില്‍ ഉള്ളതല്ല. വിശദ വായനക്ക് തഫ്സീറുര്‍റാസി 1/169
ഉത്തരം: ബില്‍ഖീസിനോട് തന്‍റെ കൊട്ടാരത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് അന്നത്തെ ഏറ്റവും വലിയ ചക്രവര്‍ത്തി കൂടിയായ സുലൈമാന്‍ നബി അ. കത്തയച്ചത്. കത്ത് കിട്ടിയ ശേഷം തന്‍റെ ദര്‍ബാറിലെ ഉപദേഷ്ടാക്കളോട് രാജ്ഞി സംസാരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ആഖ്യാനം ഇങ്ങനെയാണ്:
قَالَتْ يَا أَيُّهَا الْمَلَأُ إِنِّي أُلْقِيَ إِلَيَّ كِتَابٌكَرِيمٌ﴿٢٩﴾ إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَٰنِالرَّحِيمِ﴿٣٠﴾ أَلَّا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ﴿٣١﴾ قَالَتْ يَا أَيُّهَا الْمَلَأُ أَفْتُونِي فِي أَمْرِي مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ﴿٣٢﴾
"രാജ്ഞി പറഞ്ഞു: `അല്ലയോ പ്രമാണികളേ, ഗൌരവമേറിയ ഒരു സന്ദേശം എന്നിലേക്കെറിയപ്പെട്ടിരിക്കുന്നു. അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. തീര്‍ച്ചയായും അത്: റഹ്മാനും റഹീമുമായ അല്ലാഹുവിന്‍റെ നാമത്തില്‍ എന്ന് ആരംഭിച്ചിട്ടുള്ളതാകുന്നു. എന്നോട് ധിക്കാരം പ്രവര്‍ത്തിക്കരുത്. അനുസരണമുള്ളവരായി എന്‍റെ സന്നിധിയില്‍ ഹാജരാകേണം! എന്നുമാണ് അതിലുള്ളത്. രാജ്ഞി തുടര്‍ന്നു: `അല്ലയോ നാട്ടുമുഖ്യന്മാരേ, ഈ പ്രശ്നത്തില്‍ നിങ്ങളെനിക്ക് ആവശ്യമായ നിര്‍ദേശം തരിക.. ഞാന്‍ നിങ്ങളുടെ ഉപദേശം കൂടാതെ ഒരു കാര്യവും തീരുമാനിക്കാറില്ലല്ലോ''വെറുതെ ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ ഇതിന്‍റെ സ്വഭാവം നിങ്ങള്‍ക്ക് പിടികിട്ടും. സുലൈമാന്‍ അ. അല്ലാഹുവിന്‍റെ പേരിനു മുമ്പ് തന്‍റെ പേര് എഴുതിയിട്ടില്ല. അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു എന്ന വാക്യം ബില്ഖീസ് പറയുന്നതാണ്. ചോദ്യകര്‍ത്താവ് വായിച്ച വിവര്‍ത്തനത്തിന്‍റെ ഭാഷക്കാണ് കുഴപ്പം.
സുലൈമാന്‍ നബിയുടെ കത്താണെന്നു ബില്ഖീസ് അറിഞ്ഞതെങ്ങനെ എന്ന് ചില വ്യാഖ്യാതാക്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതു സന്ദേശം ഉള്‍ക്കൊള്ളിച്ച കവറിനു പുറത്ത് സുലൈമാനില്‍ നിന്ന് എന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയതാവാം എന്നു ചിലര്‍. അതല്ല, വിചിത്രവും അസാധാരണവുമായരീതിയിലൂടെയാണ് കത്ത് കിട്ടുന്നത്. ഒരു പ്രതിനിധി കൊണ്ടുവന്നതല്ല. മറിച്ചു ഒരു പക്ഷി തന്‍റെ മുന്നിലേക്കെറിയുകയായിരുന്നു. അങ്ങനെയാണ് രാജ്ഞി മനസ്സിലാക്കിയതെന്ന് മറ്റു ചിലര്‍. രണ്ടായാലും അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു എന്നത് സന്ദേശത്തില്‍ ഉള്ളതല്ല. വിശദ വായനക്ക് തഫ്സീറുര്‍റാസി 1/169
Article Category:
ഇസ്ലാം