-- ഒരു അനുഭാവി
ഉത്തരം: ശരിയാണ്, പറയാം!
റൂഹുൽ മആനിയിൽ നിന്നു വായിക്കാം: "തീർച്ചയായും, എല്ലാ പള്ളികളും അല്ലാഹുവിന്‍റെതാണ് " എന്നതിന്‍റെ വിവക്ഷ അവ അല്ലാഹുവിനെ മാത്രം ഉപാസിക്കാനുള്ളതാണ് എന്നത്രെ. മറ്റു പരിഗണനകളെ ആധാരമാക്കി അല്ലാഹുവല്ലാത്തവരിലേക്ക് ചേർത്തു പളളികളെ പരിചയപ്പെടുത്തുന്നതിൽ കുഴപ്പമില്ല. ചിലപ്പോളത് മസ്ജിദിന്‍റെ നിർമ്മാതാവിലേക്കാവാം: മസ്ജിദുറസൂലില്ലാഹി പോലെ, മറ്റു ചിലപ്പോൾ ഇടമാകാം, മസ്ജിദു ബയ്തിൽ മഖ്ദിസ് പോലെ. അങ്ങനെ വേറെയും പരിഗണനകൾക്കനുസരിച്ചാകാം " (10/197).
ചോദ്യ കർത്താവിന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയം തോന്നുന്നത് എന്‍റെ മനസിന്‍റെ ദോഷമാവാം. എന്നാലും ഒരപേക്ഷ, ഈ ബ്ലോഗിന്‍റെ ഇസ്‌ലാമിനെ അന്വേഷിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരുടെ സംശയ നിവാരണമാണ്. വഴിതിരിച്ചു വിടരുത്.