എസ്‌കിമോകള്‍ മനുഷ്യരല്ലേ?!
മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം രണ്ട്
നിങ്ങള്‍ എസ്‌കിമോകളെ കുറിച്ചു കേട്ടിരിക്കും. ഗ്രീന്‍ലാന്‍ഡ്, അലാസ്‌ക (യു.എസ്), കാനഡ, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് എസ്‌കിമൊകള്‍ (Eskimos) അല്ലെങ്കില്‍ ഇനൂയിറ്റുകള്‍ (Inuits) എന്ന പേരില്‍ അറിയപ്പെടുന്നത്. തണത്തുറഞ്ഞ ഹിമപ്രദേശങ്ങളായതിനാല്‍ ഇവിടെ സസ്യാഹാരം പൊതുവെ ലഭ്യമല്ല. വേട്ടയാടിപ്പിടിക്കുന്ന Stoat(നീര്‍നായ), hales(കടലാന), alrus(നീര്‍ക്കുതിര), Caribou (കലമാന്‍) ഇനത്തില്‍ പെട്ട വലിയ കൊമ്പുകളുള്ള മൃഗം തുടങ്ങിയവയുടെ മാംസമാണ് പ്രധാന ആഹാരം. ഇവയെ പച്ചയായും വേവിച്ചും പിന്നെ ഉണക്കിയും തിന്നുന്നു. (Eric Dewailly, N3 fatty acids and cardiovascular disease risk factors among the Inuit of Nunavik – american journal of clinical nturition – 2001). Shamanism എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തരം പ്രേതാര്‍ച്ചക മതത്തില്‍ വിശസിക്കുന്നവരാണ് എസ്‌കിമോകള്‍. വിവിധ രാജ്യങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിക്കുന്നു. ഗ്രീന്‍ലാന്‍ഡില്‍ Kalaallisut അലാസ്‌കയില്‍ Inupiaq, കാനഡയില്‍ Inukitut, സൈബീരിയയില്‍ Yupik,Alute ദീപുകളില്‍ Aleut എന്നിവയാണ് പ്രധാനമായും സംസാരിക്കുന്നത്. ഇന്‍ഡോ – അമേരിക്കന്‍ ലാംഗ്വേജ് ഫാമിലിയില്‍ പെട്ടതാണ് ഈ ഭാഷകളെല്ലാം. ( (Encyclopedia Britannica, RR version Vol. 3 Page 268, Oxford Concise Encyclopedia Page 454, webster dictionary Page 485).മനുഷ്യശരീരത്തിനു മാംസാഹാരം ദഹിപ്പിക്കാന്‍ ആവശ്യമായ ആന്തരികാവയവങ്ങള്‍ നല്‍കപ്പെട്ടിട്ടില്ലെന്നു പറയുന്നവര്‍ എസ്‌കിമോകളെ കുറിച്ചെന്തു പറയും എന്നത് കൗതുകകരമായിരിക്കും. നാം രുചിക്കു വേണ്ടിയാണ് മാംസം ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ വേവിച്ചു കഴിക്കുന്നതെങ്കിലും നമ്മുടെ ദഹനം അനായാസമാക്കുന്നതില്‍ പാചകത്തിനു വലിയ പങ്കുണ്ട്. എന്നാല്‍ എസ്‌കിമോകള്‍ മാംസം വേവിക്കാതെ ആഹരിക്കുന്നവരാണ്. ഇങ്ങനെയൊക്കെയും ഇത്രയേറെ മാംസാഹാരം പച്ചയ്ക്കു കഴിച്ചിട്ടും എസ്‌കിമോകളില്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ വളരെ അപൂര്‍വമാണ്. കാരണം മാംസത്തിലൂടെ അവരിലെത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡാണ്. അത് ഹൃദയത്തിനും മസ്തിഷ്‌കത്തിനും സവിശേഷമായ സംരക്ഷണം നല്‍കുന്നു. ( ( Omega-3 fatty acids and cardiovascular disease: The epidemiological evidence, Artemis P. Simopoulos, environmental health preventive medicine, January 2002). എസ്‌കിമോ (Eskimo) എന്ന പദത്തിന്റെ അര്‍ഥം തന്നെ ‘പച്ചയിറച്ചി തിന്നുന്നവര്‍’ എന്നാണ്. എന്താ, എസ്‌കിമോകള്‍ മനുഷ്യരല്ലെന്നു പറയാമോ?