ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം മൂന്ന്‍

പൂര്വപിതാക്കളെ കാണാനില്ല



പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂര്ത്തിയാണ് യേശു ക്രിസ്തു എന്നതത്രേ മത്തായി സുവിശേഷത്തിന്റെ മൊത്തത്തിലുള്ള സന്ദേശം. യഹൂദ വായനക്കാര്ക്ക് സംതൃപ്തമാകുന്ന രീതിയിലാണ് അദ്ദേഹം സുവിശേഷം ചമച്ചിരിക്കുന്നത്. യഹൂദര്വളരെ പ്രാധാന്യത്തോടെ കാണുന്ന വംശാവലി കൊണ്ട് ആരംഭിച്ചിരിക്കുന്നതും അതുകൊണ്ട് തന്നെ. വംശാവലി മിക്കവാറും പഴയനിയമ പുസ്തകങ്ങളെ ആധാരമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. യാക്കോബിന്റെ പൗത്രനായ ഫെരെസ് മുതല്ദാവീദ് വരെയുള്ള ഭാഗം രൂ.4:18-22, 1ദിന.2:5,9 എന്നിവയില്നിന്നും ദാവീദ് പുത്രനായ ശലമോന്മുതല്സെരുബ്ബാബേൽ വരെയുള്ള ഭാഗം 1ദിന.3:10-20 വരെയുള്ള ഭാഗത്ത് നിന്നും ഉദ്ധരിച്ചതാണ്. എന്നാല്സെരുബ്ബാബേലിന്റെ പുത്രനായി പരിചയപ്പെടുത്തിയിട്ടുള്ള അബീഹൂദ് മുതല്യോസേഫിന്റെ പിതാവായി പരിചയപ്പെടുത്തിയിട്ടുള്ള യാക്കോബ് വരെയുള്ള ഒമ്പത് ആളുകളുടെ പേരുകള്പഴയനിയമത്തിലെവിടെയും ഇല്ല!! മത്തായിയല്ലാതെ ഇങ്ങനെയൊരു പട്ടിക ഉദ്ധരിച്ചിട്ടില്ല. സുവിശേഷകാരന്റെ ഉറവിടം എന്തായിരിക്കുമെന്നതിനെ പ്രതി പലവിധത്തിലുള്ള അനുമാനങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ, 1ദിന.6:3-14 ല്നിന്നും ചില പേരുകള്മാത്രം എടുത്തു മത്തായി കെട്ടിച്ചമച്ചതാവാം എന്ന അഭിപ്രായമാണ് അവയില്വസ്തുതയോട് കൂടുതല്ചേര്ന്ന് നില്ക്കുന്നത് (See Gundry’s Explanation on Matthew). മത്തായി ഉദ്ധരിച്ച വംശാവലി രാജത്വപരമാണെന്നു വാദിക്കുന്നവര്ഇവര്ഏതു കാലത്ത്, എവിടെ ഭരിച്ചിരുന്നു എന്ന് വസ്തുനിഷ്ഠമായി സ്ഥാപിക്കേണ്ടതുണ്ട്.ലൂക്കോസ് ഉദ്ധരിച്ചത്തില്ദാവീദിന്നു ശേഷമുള്ള പട്ടികയില്അദ്ദേഹത്തിനു ശേഷം രണ്ടാമത്തെ ആളായ നാഥാന്, ഇരുപത്തിരണ്ടും ഇരുപത്തിമൂന്നും സ്ഥാനക്കാരായ ശലഥീയേൽ, സൊരൊബാബേൽ എന്നിവരുടേത് ഒഴിച്ച് മറ്റൊരാളുടെയും പേരോ വംശവലിയോ പഴയനിയമത്തിലെവിടെയും കാണാനില്ല. വംശാവലി ലൂക്കൊസിനു എവിടെ നിന്ന് ലഭിച്ചതായിരിക്കാം എന്നതിനെ കുറിച്ച് ഇപ്പോഴും അന്തമില്ലാത്ത ചര്ച്ചകള്തുടരുന്നുവെന്ന് മാത്രം പറയാം.

Post a Comment

Previous Post Next Post