𝑸𝒖𝒓𝒂𝒏 𝑫𝒆𝒃𝒖𝒏𝒌𝒔 𝑪𝒉𝒓𝒊𝒔𝒊𝒕𝒊𝒂𝒏𝒊𝒕𝒚
ഒന്ന്
ക്രിസ്തു ദൈവമല്ല!
മറിയയുടെ പുത്രന്‍ മിശിഹ ദൈവം തന്നെ എന്ന് വാദിച്ചവര്‍ നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മിശിഹ പറഞ്ഞതോ, 'യിസ്രയേൽ ജനമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ മാത്രം ആരാധിപ്പിൻ' എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിരിക്കുന്നു. നരകമാണ് അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് ഒരു സഹായിയും ഉണ്ടായിരിക്കുന്നതല്ല.
- ഖുർആൻ 5:72
രണ്ട്
ക്രിസ്തു ദൈവപുത്രനല്ല!
യഹൂദരിൽ ചിലർ പറയുന്നു: 'എസ്റാ ദൈവപുത്രൻ.'നസ്‌റായര്‍ പറയുന്നു: 'മിശിഹാ ദൈവപുത്രൻ.' ഇതെല്ലാം അവരുടെ വായ കൊണ്ടുള്ള ജല്പനങ്ങൾ മാത്രം. അവര്‍, മുന്നേ സത്യനിഷേധികളായവരുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു. അവരില്‍ അല്ലാഹുവിന്റെ ശിക്ഷ ഭവിക്കട്ടെ! എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്!! അവര്‍ ശാസ്ത്രിമാരെയും പുരോഹിതന്മാരെയും, അല്ലാഹുവിനെ കൂടാതെയുള്ള രക്ഷിതാക്കളായി വരിച്ചിരുന്നു. അപ്രകാരം തന്നെ (ക്രൈസ്തവർ) മറിയയുടെ പുത്രന്‍ മിശിഹായേയും. അവരോ, ഒറ്റ ദൈവത്തിന് മാത്രമല്ലാതെ ആരാധന ചെയ്യാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ആരാധനയ്ക്ക് അര്‍ഹനായിട്ട് അവനല്ലാതെ യാതൊരാളുമില്ല തന്നെ. ഇക്കൂട്ടര്‍ ആരോപിക്കുന്ന ബഹുത്വത്തില്‍ നിന്ന് എത്രയോ വിശുദ്ധനത്രെ അവന്‍. ഈ ജനം അല്ലാഹുവിന്റെ പ്രകാശത്തെ വായ കൊണ്ട് ഊതിക്കെടുത്താന്‍ ഇച്ഛിക്കുന്നു! പക്ഷേ, അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തീകരിച്ചല്ലാതെ സമ്മതിക്കുന്നവനല്ല - ബഹുദൈവ വിശ്വാസികള്‍ക്ക് അതെത്ര തന്നെ അരോചകമായിരുന്നാലും ശരി.
- ഖുർആൻ 9:30-32
മൂന്ന്
ക്രിസ്തു സ്വന്തമായി അടയാളങ്ങൾ കാട്ടിയില്ല!
യിസ്രയേല്യരിലേക്ക് ദൂതനായും യേശുവിനെ അയച്ചു. അവൻ പറഞ്ഞു: കട്ടായം, ഞാന്‍ നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള അടയാളവുമായി വന്നിരിക്കുന്നു. ഞാന്‍ നിങ്ങൾക്കായ് കളിമണ്ണു കൊണ്ട് പക്ഷിരൂപമുണ്ടാക്കാം, എന്നിട്ടതിലൂതാം, അപ്പോള്‍ ദൈവഹിതത്താല്‍, അതൊരു പക്ഷിയായി തീരും! ദൈവഹിതത്താലേ, ജന്മനാ അന്ധനായവന്നും പാണ്ഡുരോഗിക്കും രോഗശാന്തി നല്‍കാം. അവന്റെ ഹിതത്താല്‍ തന്നെ, മരിച്ചവരെ ഞാൻ ജീവിപ്പിക്കാം. നിങ്ങള്‍ ആഹരിക്കുന്നതെന്ത്, ഭവനങ്ങളിൽ സംഭരിച്ചു വെച്ചിട്ടുള്ളവയെന്ത് - എല്ലാം ഞാന്‍ നിങ്ങളോടു പറയാം. ഇതിലെല്ലാം എമ്പാടും അടയാളങ്ങളുണ്ട് - നിങ്ങള്‍ വിശ്വസിക്കാൻ കൂട്ടാക്കുന്നവരാണെങ്കില്‍. തോറയെ സത്യപ്പെടുത്തുന്നവനുമായിട്ടാകുന്നു ഞാന്‍ വന്നിട്ടുള്ളത്, നിങ്ങള്‍ക്കു നിഷിദ്ധമാക്കപ്പെട്ടിരുന്ന ചിലത് അനുവദിക്കുന്നതിനായിട്ടും. പരിഗ്രഹിപ്പിന്‍, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള അടയാളവുമായാണ് ഞാന്‍ നിങ്ങളിലേക്കു വന്നിരിക്കുന്നത്. അതിനാല്‍, ദൈവത്തെ സൂക്ഷിപ്പിൻ, എന്നെ അനുസരിപ്പിന്‍. അല്ലാഹു എന്റെ രക്ഷിതാവാകുന്നു, നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍, നിങ്ങള്‍ അവന്റെ മാത്രം അടിമത്തം സ്വീകരിപ്പിന്‍, ഇതത്രെ നേരായ മാര്‍ഗം.
- ഖുർആൻ 3:49-51
നാല്
ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല!
'ക്രിസ്തുവിനെ, മറിയയുടെ പുത്രനായ യേശുവിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചു കളഞ്ഞിരിക്കുന്നു' എന്നു ഊറ്റം കൊണ്ടതിനാലും ജൂതർ അഭിശപ്തരായിരിക്കുന്നു. സത്യത്തിലോ, അവരദ്ദേഹത്തെ കൊന്നിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, അവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കപ്പെടുകയത്രെ സംഭവിച്ചത്. അദ്ദേഹത്തെ കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും തീർച്ചയായും അതേപ്പറ്റി സന്ദേഹത്തില്‍ തന്നെ. ഊഹാപോഹങ്ങൾ പിന്തുടരുന്നതല്ലാതെ അതേ പറ്റി ഒരറിവും അവർക്കില്ല. ഉറപ്പായും അവരദ്ദേഹത്തെ കൊന്നിട്ടില്ല. പ്രത്യുത, അല്ലാഹു അദ്ദേഹത്തെ അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമായിരിക്കുന്നല്ലോ.
- ഖുർആൻ 4:157
▪️𝑸𝒖𝒓𝒂𝒏 𝑫𝒆𝒃𝒖𝒏𝒌𝒔 𝑪𝒉𝒓𝒊𝒔𝒊𝒕𝒊𝒂𝒏𝒊𝒕𝒚
അഞ്ച്
ദൈവത്തിലേക്കുള്ള ഒരേയൊരു വഴിയല്ല ക്രിസ്തു
ഇത് അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകൾ. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവരെ അവന്‍ കീഴേ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ അനശ്വരരായി പ്രവേശിപ്പിക്കുന്നതാകുന്നു. അതത്രെ മഹത്തായ ജയം!! അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കയും അവന്റെ പരിധികളെ ലംഘിക്കയും ചെയ്തവനെ അഗ്നിപ്പൊയ്കയിൽ നിത്യവാസിയായി തള്ളും. അവന്നു നാണം കെടുത്തുന്ന ദണ്ഡനവുമുണ്ട്.
- ഖുർആൻ 4:13-14
ആറ്
യേശുവിന്റെ സമ്പൂർണ മനുഷ്യത്വം
നിശ്ചയം, അല്ലാഹുവിങ്കല്‍ യേശുവിന്റെ ഉപമ ആദാമിനെ പോലെയാകുന്നു. അവന്‍ അദ്ദേഹത്തെ നിലത്തു നിന്നു പടച്ചു. എന്നിട്ടതിനോടു പറഞ്ഞു, ഉണ്ടാവുക. അപ്പോഴവന്‍ ഉണ്ടായി!
- ഖു. 3:59
ഏഴ്
യേശു ആരാധന സ്വീകരിച്ചില്ല
അല്ലാഹു ഒരാള്‍ക്ക് വേദവും തത്ത്വജ്ഞാനവും പ്രവാചകത്വവും നല്‍കുക, അനന്തരം അയാളാകട്ടെ, ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവിന്റെയല്ല, എന്റെ അടിമകളായിരിക്കിന്‍ എന്നു പറയുക- അതൊരാൾക്കും ഭൂഷണമല്ല. പ്രത്യുത, 'നിങ്ങള്‍ പഠിക്കയും പഠിപ്പിക്കയും ചെയ്യുന്ന വേദപുസ്തകം അനുശാസിക്കുംപടി നിഷ്‌കളങ്കരായ ദൈവഭക്തരായിരിക്കിന്‍' എന്നത്രെ അയാള്‍ പറയുക. മാലാഖമായും ദൈവദൂതന്മാരെയും രക്ഷിതാക്കളായി വരിക്കാന്‍ അയാള്‍ ഒരിക്കലും ഉപദേശിക്കയില്ല. നിങ്ങള്‍ ദൈവത്തിനു കീഴ്പ്പെട്ടുക്കഴിഞ്ഞവരായിരിക്കെ ഒരു പ്രവാചകന്‍ നിങ്ങളോട് സത്യനിഷേധം കല്‍പിക്കയോ?!
-ഖുർആൻ 3:79,80
എട്ട്
ത്രിത്വോപദേശം തെറ്റാണ്
വേദക്കാരേ, നിങ്ങളുടെ മത കാര്യങ്ങളിൽ അതിരു കവിയാതിരിക്കിന്‍. സത്യമല്ലാത്തതൊന്നും ഏകസത്യദൈവത്തിന്റെ പേരില്‍ ആരോപിക്കാതിരിക്കിന്‍. തീർച്ചയായും ക്രിസ്തു, മറിയയുടെ പുത്രനായ യേശു ദൈവദൂതനും ദൈവം മറിയയിലേക്കയച്ച വചനവും മാത്രമത്രെ, അവങ്കല്‍ നിന്നുള്ള (മറിയയുടെ ഗര്‍ഭാശയത്തില്‍ ശിശുവായി രൂപം കൊണ്ട) ഒരാത്മാവുമായിരുന്നു. അതിനാൽ, നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കിൻ. ത്രിത്വം വാദിക്കാതിരിക്ക. അതില്‍ നിന്നു വിരമിക്ക. അതത്രേ നിങ്ങള്‍ക്ക് ഉത്തമം. തീർച്ചയായും അല്ലാഹു ഏകനാകുന്നു. പുത്രനുണ്ടായിരിക്ക എന്നതില്‍ നിന്ന് പരിശുദ്ധനുമത്രെ. ഭുവനവനങ്ങളിലുള്ളതെല്ലാം അവന്റേതല്ലോ. അവയുടെ കൈകാര്യ കർത്താവായി അവന്‍തന്നെ പോന്നവനുമല്ലോ.
-ഖുർആൻ 4:171
ഏകസത്യദൈവം ത്രിത്വത്തിലെ ഒരു ആളത്വമാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍, ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ല തന്നെ. ഇത്തരം വാദങ്ങളില്‍ നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്ക തന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കയും അവനോടു മാപ്പിരക്കയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
-ഖുർആൻ 5:73
